കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം; നിലമ്പൂർ സ്വദേശി അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം നടന്നുവെന്ന് പരാതി. സംഭവത്തിൽ നിലമ്പൂർ സ്വദേശി ബിജു അറസ്റ്റിലായി. ഇന്നലെ രാത്രി തൃശൂർ-കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസിൽ വച്ചാണ് സംഭവമുണ്ടായത്. ഇയാൾ മദ്യലഹരിയിലായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ബസിൽ കയറിയ യുവാവ് ബസ് മുന്നോട്ടെടുത്തപ്പോൾ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉടൻ കുട്ടിയുടെ അമ്മ കണ്ടക്ടറോട് പരാതി പറഞ്ഞു. തുടർന്ന് ബസ് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights: man arrested molest ksrtc bus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here