Advertisement

ഇത് പുതിയ തട്ടിപ്പ്; നാടൻ കുതിരയ്ക്ക് കറുത്ത ചായം പൂശി വിറ്റു, തട്ടിയെടുത്തത് 23 ലക്ഷം…

April 25, 2022
Google News 1 minute Read

തട്ടിപ്പുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത ലോകത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്. ഓരോ ദിവസത്തേയും വാർത്തകൾ ശ്രദ്ധിച്ചാൽ തന്നെ തട്ടിപ്പുകളുടെ പലതരം നമുക്ക് കാണാൻ സാധിക്കും. ഇനി പറയുന്നത് പുതിയൊരു തട്ടിപ്പിനെ കുറിച്ചാണ്. നാടൻ കുതിരയെ പെയിന്റ് അടിച്ച് നിറം മാറ്റി നൽകി 23 ലക്ഷം തട്ടിയെടുത്തിരിക്കുകയാണ്. പഞ്ചാബിലെ വസ്ത്രവ്യാപാരിയായ രമേഷ് സിങാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. അപൂർവയിനം കുതിരകൾ മേയുന്ന ഫാം വേണമെന്നതാണ് രമേഷ് സിങിന്റെ സ്വപ്നം. അതിലേക്കായി കുതിരയെ വാങ്ങിയതായിരുന്നു അദ്ദേഹം. എന്നാൽ വാങ്ങിയതിന് ശേഷമാണ് പണി കിട്ടിയ വിവരം അദ്ദേഹം അറിഞ്ഞത്.

തന്റെ ഫാമിലേക്ക് വിലപിടിപ്പുള്ള മാർവാരി ഇനത്തിലെ അത്യപൂർവമായ കറുത്ത കുതിരകളിലൊന്നിനെ വേണമെന്നതായിരുന്നു രമേഷിന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ കുതിര പക്കലുണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാർ അദ്ദേഹത്തെ സമീപിച്ചു. വിലയും ഉറപ്പിച്ചു. അങ്ങനെ 23 ലക്ഷം രൂപയ്ക്ക് അദ്ദേഹം ആ കറുത്ത കുതിരയെ സ്വന്തമാക്കി.7.6 ലക്ഷം രൂപ പണമായും ബാക്കി തുക ചെക്കായും അവർക്ക് നൽകി. എന്നാൽ സംഭവിക്കാൻ പോകുന്ന തട്ടിപ്പിനെ കുറിച്ച് രമേഷ് അറിഞ്ഞില്ല.

Read Also : സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം; എന്തെല്ലാം ശ്രദ്ധിക്കാം….

പണമിടപാടുകൾ എല്ലാം തീർത്ത് കുതിരയെ ഫാമിലേക്ക് കൊണ്ടുവന്നു. ഒരു തവണ കുതിരയെ കുളിപ്പിച്ച് കഴിഞ്ഞപ്പോൾ തന്നെ കുതിരയുടെ നിറംമാറി അത് തനി നാടൻ കുതിരയായി മാറി. എങ്ങനെ നോക്കിയാലും തട്ടിപ്പുകാർക്ക് ലാഭം മാത്രം. തനിക്ക് പറ്റിയ തട്ടിപ്പിൽ ആകെ പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് അദ്ദേഹം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here