Advertisement

പ്രേംനസീർ ക്ഷണിച്ചു, മോഹൻലാൽ തകർത്തുപാടി; ആരാധകർ ഏറ്റെടുത്ത് വീഡിയോ…

April 25, 2022
Google News 2 minutes Read

മലയാളത്തിന്റെ എക്കാലത്തെയും പ്രിയതാരങ്ങളാണ് മോഹൻലാലും പ്രേം നസീറും. മലയാള സിനിമക്ക് ഇവർ നൽകിയ പകരംവെക്കാനില്ലാത്ത കഥാപാത്രങ്ങളും നിമിഷങ്ങളും ആണ്. ഇന്ന് സമൂഹമാധ്യമങ്ങളിൽ എം ജി ശ്രീകുമാർ പങ്കുവെച്ച മോഹൻലാലിന്റെയും പ്രേം നസീറിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുമ്പ് വിദേശത്ത് നടന്ന സ്റ്റേജ് ഷോയിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് എംജി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

വേദിയിൽ ഒരുമിച്ച് പാട്ടുപാടുന്ന മോഹൻലാലും എം ജി ശ്രീകുമാറുമാണ് വേദിയിലുള്ളത്. പ്രേം നസീറാണ് മോഹൻലാലിനെ പാട്ട് പാടാനായി വേദിയിലേക്ക് ക്ഷണിച്ചത്. ‘പാട്ട് പാടാൻ കഴിവുള്ള സൂപ്പർ സ്റ്റാർ’ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ മോഹൻലാലിനെ വേദിയിലേക്ക് ക്ഷണിച്ചത്. വേദിയിലെത്തിയ മോഹൻലാലും എം ജി ശ്രീകുമാറും ചേർന്ന് ’നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന പാട്ടാണ് മോഹൻലാലും ശ്രീകുമാറും ചേർന്ന് വേദിയിൽ പാടിയത്. സിനിമയിൽ മോഹന്‍ലാലും മാള അരവിന്ദനും ചേർന്നായിരുന്നു ഈ ​ഗാനം ആലപിച്ചത്.

Read Also : ഇത് വീടിനകത്തെ അപകടകാരി; പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ….

‘ഓര്‍മ്മകള്‍….. ഓര്‍മ്മകള്‍. ദൈവത്തിനു നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ഈ അപൂർവ നിമിഷത്തിന്റെ വീഡിയോ എം.ജി.ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത്. സിനിമാ–സംഗീതരംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത പരിപാടിയിൽ പാട്ട് പാടാനായി നടൻ മോഹൻലാലിനെയും എം.ജി.ശ്രീകുമാറിനെയും നസീർ ക്ഷണിക്കുന്നതു വിഡിയോയിൽ‍‍‍ കാണാം. എന്താണെങ്കിലും വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. തങ്ങളുടെ ഇഷ്ടനായകന്മാരുടെ പ്രിയ നിമിഷങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ….

Story Highlights: throwback video with prem nazir and mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here