Advertisement

അനാഥമാകുന്ന ക്രിപ്‌റ്റോ നിക്ഷേപം; ഉടമ മരിച്ചാൽ ക്രിപ്‌റ്റോ സമ്പാദ്യം നഷ്ടപ്പെടുമോ?

April 25, 2022
Google News 2 minutes Read

ലോകത്ത് വളരെ പെട്ടെന്ന് തരംഗമായ ഒന്നാണ് ക്രിപ്റ്റോ കറൻസി. ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ടമായ രൂപമില്ലാത്ത സ്പർശിക്കാൻ സാധിക്കാത്ത ഡിജിറ്റൽ പണമാണ് ക്രിപ്റ്റോ കറൻസി. ഇന്ന് ആളുകൾക്കിടയിൽ വളരെ പ്രചാരമുള്ള വാക്കുതന്നെയാണ് ക്രിപ്റ്റോ. കൊവിഡ് കാലം സേവിങ്‌സിന്റെയും സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളുടെയും പ്രാധാന്യം പഠിക്കുന്നതിനോടൊപ്പം തന്നെ ക്രിപ്റ്റോ കറൻസിയും ആളുകൾക്ക് സുപരിചിതമാക്കി എന്ന് വേണം പറയാൻ. ഇപ്പോൾ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളും മോഷണവുമെല്ലാം റിപ്പോർട് ചെയ്യുന്നുമുണ്ട്. ക്രിപ്റ്റോ കറൻസിയെ കുറിച്ചും ക്രിപ്റ്റോ ഇടപാടുകളെ കുറിച്ചുമുള്ള അറിവില്ലായ്മ കൊണ്ട് പറ്റുന്ന തെറ്റുകളും ഇതുപോലെയുള്ള തട്ടിപ്പുകൾക്ക് വഴിവെക്കാറുണ്ട്. എങ്കിലും നിരവധി സംശയങ്ങൾ ക്രിപ്റ്റോ കറന്സിയെ കുറിച്ച് ഇപ്പോഴും ആളുകൾക്കിടയിൽ ഉണ്ട്.

നമുക്ക് അറിയാം ഡിജിറ്റൽ സമ്പാദ്യമാണ് ക്രിപ്റ്റോ കറൻസി എന്ന് പറയുന്നത്. ക്രിപ്റ്റോ ഉടമ മരിച്ചു കഴിഞ്ഞാൽ ഈ പണത്തിന് എന്തുസംഭവിക്കും?

മറ്റ് ആസ്തികളെ വെച്ച് താരതമ്യപ്പെടുത്തുമ്പോൾ ക്രിപ്റ്റോ കറൻസികളുടെ വാലറ്റുകൾ കുറച്ചൂടെ സങ്കീർണമാണ്. ബിറ്റ്‌കോയിന്റെ കാര്യത്തിൽ തന്നെ കോടിക്കണക്കിനു രൂപയുടെ ബിറ്റ് കോയിനാണ് ഉടമകൾ മരണപ്പെട്ടതിനാൽ അനാഥമായത്. ഇതിനു പ്രധാന കാരണം ബിറ്റ്‌കോയിൻ ഉടമകൾ തങ്ങളുടെ നിക്ഷേപ വിവരം ആരുമായി പങ്കുവെക്കാത്തതാണ്. പാസ്‌വേഡ് ഉറ്റവരുമായി പങ്കുവെക്കാത്തതും ബിറ്റ്കോയിൻ നിക്ഷേപം ആ വ്യക്തിയ്ക്ക് ഉണ്ടെന്നു അറിയിക്കാത്തതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത്.

ക്രിപ്റ്റോ കറൻസികളുടെ വാലറ്റുകൾ പിന്തുടർച്ചക്കാർക്ക് ലഭിക്കണമെങ്കിൽ അത് കൃത്യമായ രീതിയിൽ വിൽപത്രം മുഖേന രേഖപ്പെടുത്തണം. ഇനി വിൽപത്രം എഴുതിയില്ലെങ്കിൽ കൂടി ഏറ്റവും അടുത്ത ബന്ധുക്കളോട് തങ്ങളുടെ ക്രിപ്റ്റോ നിക്ഷേപങ്ങളുടെ വിവരങ്ങൾ പങ്കുവെക്കണം. എന്നാൽ മാത്രമേ ഉടമയുടെ മരണശേഷം ക്രിപ്റ്റോ നിക്ഷേപം ഉറ്റവർക്ക് ലഭിക്കുകയുള്ളു .

പങ്കുവെച്ച വിവരങ്ങൾ പാസ്‌വേഡ് ഉൾപ്പെടെ ശെരിയാണെങ്കിൽ മാത്രമേ വാലറ്റ് തുറക്കുവാൻ സാധിക്കുകയുള്ളു. ക്രിപ്റ്റോ സമ്പാദ്യത്തിന്റെ വിവരങ്ങൾ വീട്ടുകാരുമായി പങ്കുവെച്ചില്ലെങ്കിൽ അപകടമോ മരണമോ സംഭവിക്കുന്ന വേളയിൽ സമ്പാദിച്ചത് മുഴുവൻ വെറുതെയാകും.

എന്താണ് ക്രിപ്റ്റോ കറൻസി?

സോഫ്റ്റ് വെയർ കോഡ് അഥവാ പ്രോഗ്രാമിംഗ് വഴിയാണ് ഈ പണം ഡെവലപ്പ് ചെയ്യുന്നത്. ഇതിൽ എൻക്രിപ്‌ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇതിനെ ക്രിപ്റ്റോ കറൻസി എന്ന് വിളിക്കുന്നത്. 2018 ൽ സതോഷി നകമോട്ടോ ആണ് കറൻസി കണ്ടു പിടിയ്ക്കുന്നത്. ഡിജിറ്റൽ പണമാണെമെങ്കിൽ പോലും അവയ്ക്ക് മൂല്യമുണ്ട്. ബാങ്കോ പണമിടപാട് ഏജൻസി പോലെയോ ഇതിനൊരു കേന്ദ്രീകൃത അതോറിറ്റി ഇല്ല. കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിച്ചുള്ള ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ ഇടപാടുകൾ ട്രാക്ക് ചെയ്യുന്നത്.

Story Highlights: what will happen to crypto asset if the investor passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here