Advertisement

എ.എ റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്

April 26, 2022
Google News 2 minutes Read
arrest warrant against aa rahim

എഎ റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്. എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ അന്യായതടങ്കലിൽ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന പരാതിയിലാണ് നടപടി. ( arrest warrant against aa rahim )

കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയുടെ ഹർജിയിലാണ് നടപടി. നേരിട്ട് ഹാജരാകണമെന്ന നിർദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

Read Also :

റഹിമുൾപ്പെടെ 12 പേരാണ് കേസിലെ പ്രതികൾ. നേരത്തെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി വിജയലക്ഷ്മിയുടെ എതിർപ്പിനെതുടർന്ന് കോടതി തള്ളിയിരുന്നു. കോടതിയിൽ ഹാജരാകാമെന്ന ഉറപ്പിൻമേൽ സ്റ്റേഷനിൽ നിന്നു ജാമ്യമനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറണ്ട്.

Story Highlights: arrest warrant against aa rahim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here