“എന്നേക്കാൾ കൂടുതൽ പാർട്ടിക്ക് വേണ്ടത് മറ്റൊന്ന്, കോൺഗ്രസിലേക്കില്ല”; പ്രശാന്ത് കിഷോർ

കോൺഗ്രസ് ക്ഷണം നിരസിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പാർട്ടിയിൽ ചേരാനുള്ള ഓഫർ പ്രശാന്ത് നിരസിച്ചതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല അറിയിച്ചു. അതേസമയം തന്നെക്കാൾ കൂടുതൽ പാർട്ടിക്ക് ആവശ്യം കൂട്ടായ നേതൃത്വവും ഇച്ഛാശക്തിയുമാണെന്ന് പ്രശാന്ത് കിഷോർ പ്രതികരിച്ചു.
”കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ച ഉന്നതാധികാരസമിതി പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. കൃത്യമായ ചുമതലകളോടെ പാർട്ടിയിൽ ചേരണമെന്നായിരുന്നു ക്ഷണം. എന്നാൽ ഈ ക്ഷണം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്‍റെ സഹകരണത്തിനും ശ്രമങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി” – രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു.
പാർട്ടിയിൽ ആഴത്തിൽ വേരോടിയ പ്രശ്നങ്ങൾ വിപ്ലവകരമായ മാറ്റങ്ങളിലൂടെ തിരുത്തേണ്ടതുണ്ടെന്ന് പ്രശാന്ത് കിഷോറിന്‍റെ മറുപടി ട്വീറ്റിൽ പറഞ്ഞു. “എന്നേക്കാൾ പാർട്ടിക്ക് ഇന്ന് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കോൺഗ്രസ് ഉന്നതാധികാരസമിതിയുടെ നിർദേശം ഞാൻ വിനയപൂർവം നിരസിക്കുന്നു.” – പ്രശാന്ത് പറയുന്നു.
Story Highlights: More Than Me Party Needs Prashant Kishor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here