നിമിഷ പ്രിയയുടെ മോചനത്തിന് ജാഗ്രതയോടെയുള്ള ഇടപെടല്‍ വേണം; ഡോ. ഹുസൈന്‍ മടവൂര്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് ഔദ്യോഗിക തലത്തില്‍ ജാഗ്രതയോടെയുള്ള ഇടപെടല്‍ വേണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ നേതാവും മുന്‍ വഖഫ് ബോര്‍ഡ് അംഗവുമായ ഹുസൈന്‍ മടവൂര്‍. ദമാമില്‍ ഹ്രസ്വസന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ഹുസൈന്‍ മടവൂരിന്റെ പ്രതികരണം.
നിമിഷ പ്രിയയുടെ മോചനത്തിന് ജാഗ്രതയോടെയും വേഗതയോടെയുമുള്ള ഇടപെടലാണ് ആവശ്യം. കേസിന് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാല്‍ വേഗം നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഫലം കണ്ടെത്താനാകൂ എന്നും എന്നും ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി. ‘റമദാന്‍ കഴിയുന്നതോടെ അവിടുത്തെ സുപ്രിംകോടതിയിലേക്ക് പോകും കേസ്. അതിനിടയിലുള്ള ചുരുങ്ങിയ സമയത്ത് പരിഹാരമുണ്ടാകണം. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും നിമിഷ പ്രിയയുടെ മോചനം ആഗ്രഹിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തുള്ള കൊലപാതക കേസായതുകൊണ്ട് അതില്‍ ഇടപെടാന്‍ സര്‍ക്കാരിന് മാത്രമേ സാധിക്കൂ. ഒരാഴ്ച കൊണ്ട് മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം’. ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി.
Read Also : മകളെ കാണണം; യമനിൽ പോകാൻ അനുവാദം നൽകണം; നിമിഷ പ്രിയയുടെ അമ്മ 24നോട്
അതിനിടെ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ടതിലും ഹുസൈന്‍ മടവൂര്‍ നിലപാട് വ്യക്തമാക്കി. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെ മുസ്ലിം സംഘടനകള്‍ ഒരേ സ്വരത്തില്‍ എതിര്‍ത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പിടിവാശിയുമില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലുമായി മുപ്പതോളം വഖഫ് ബോര്‍ഡുകളുണ്ട്. അതിലൊന്നും എടുക്കാത്ത തീരുമാനം എന്തിനാണ് കേരളം മാത്രം പിന്തുടരുന്നതെന്നും ഹുസൈന്‍ മടവൂര്‍ ചോദിച്ചു.
Story Highlights: Nimisha Priya release requires careful intervention Hussain Madavoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here