Advertisement

കണ്ണൂർ സർവ്വകലാശാല ചോദ്യപേപ്പർ ആവർത്തനം; പിഴവ് ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി ആർ.ബിന്ദു

April 26, 2022
Google News 2 minutes Read
r bindu kannur university question paper issue

കണ്ണൂർ സർവ്വകലാശാല ചോദ്യപേപ്പർ ആവർത്തന വിവാദത്തിൽ രാജി വേണ്ടന്ന് പരീക്ഷ കൺട്രോളറോട് സിപിഐഎം. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തിയാണ് പാർട്ടി തീരുമാനം അറിയിച്ചത്. അതേസമയം പിഴവ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. ഒന്നോ രണ്ടോ പിഴവുകൾ ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ കരിവാരിത്തേക്കുന്നത് ശരിയല്ലെന്ന് മന്ത്രി ആർ.ബിന്ദു ചൂണ്ടിക്കാട്ടി. ( r bindu kannur university question paper issue )

ചോദ്യപേപ്പർ ആവർത്തന വിവാദത്തിൽ കണ്ണൂർ സർവ്വകലാശാല കുരുക്കിലായെങ്കിലും പരീക്ഷാ കൺട്രോളർ പി ജെ വിൻസന്റിന്റെ രാജി വേണ്ടെന്നാണ് സിപിഐഎം നിലപാട്. തുടരെയുള്ള വിവാദങ്ങൾ സർവ്വകലാശാല ഭരണത്തിൽ സർക്കാരിന് തലവേദനയായിരുന്നു. പരീക്ഷാ കൺട്രോളർ രാജിവെച്ചാൽ പ്രതിസന്ധി വർദ്ധിക്കുമെന്നാണ് സിപിഎം നിലപാട്. പി ജെ വിൻസെന്റിനെ തുറന്ന് പിന്തുണച്ച് സിപിഐഎം.

സർവകലാശാല ഡെപ്യൂട്ടേഷൻ ഉപേക്ഷിച്ച് പി ജെ വിൻസന്റ് തത്കാലം മടങ്ങില്ല. പാർട്ടി നിർദ്ദേശം അംഗീകരിച്ച് 8 ദിവസത്തെ അവധിയിൽ പ്രവേശിക്കും. അതേസമയം പരീക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച രണ്ടഗ സമിതി ഉടൻ വി സി ക്ക് റിപ്പോർട്ട് നൽകും. വിഷയത്തിൽ ഗവർണർ വി സിയോട് വിശദീകരണം തേടിയിട്ടില്ലെന്ന് കണ്ണൂർ സർവകലാശാല അധികൃർ വ്യക്തമാക്കി.

Story Highlights: r bindu kannur university question paper issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here