Advertisement

മെഗാ സ്റ്റാർ ലീഗ്: മുതിർന്ന താരങ്ങൾക്കുള്ള ടി-20 ലീഗുമായി ഷാഹിദ് അഫ്രീദി

April 26, 2022
Google News 1 minute Read

മുതിർന്ന താരങ്ങൾക്കുള്ള ടി-20 ലീഗുമായി പാകിസ്താൻ്റെ മുൻ താരം ഷാഹിദ് അഫ്രീദി. ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുതിർന്ന താരങ്ങളെ സാമ്പത്തികമായി സഹായിക്കുകയാണ് ലക്ഷ്യമെന്ന് അഫ്രീദി പറഞ്ഞു. ഈ വർഷം സെപ്തംബറിൽ പാകിസ്താനിലെ റാവൽപിണ്ടിയിൽ ലീഗ് നടക്കും. ഇൻസമാം ഉൾ ഹഖ്, മുഷ്താഖ് അഹ്മദ്, വഖാർ യൂനിസ് എന്നിവർ ലീഗിൽ കളിക്കും. 6 ടീമുകളാവും ലീഗിൽ ഉണ്ടാവുക. വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ വിവിധ ടീമുകളിൽ കളിക്കുമെന്നും അഫ്രീദി കൂട്ടിച്ചേർത്തു.

ഈ സീസണിൽ പാകിസ്താൻ സൂപ്പർ ലീഗിൽ കളിച്ച അഫ്രീദി പാതിവഴിക്ക് പിന്മാറിയിരുന്നു. സീസൺ അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും കടുത്ത ശരീരവേദന അനുഭവപ്പെടുന്നതിനാൽ പിന്മാറാൻ തീരുമാനിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 42കാരനായ താരം മുൾട്ടാൻ സുൽത്താൻസിലാണ് ഈ സീസണിൽ കളിച്ചിരുന്നത്.

Story Highlights: shahid afridi t20 league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here