Advertisement

നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ല; ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനത്തില്‍ പ്രതികരിച്ച് എ വിജയരാഘവന്‍

April 27, 2022
Google News 2 minutes Read
a aijayaraghavan responds to chief secretary's visit to gujarat

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് പി ബി അഗം എ വിജയരാഘവന്‍. രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ തുടരുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സര്‍ക്കാരാണ്. ബിജെപിക്കെതിരെ ശക്തമായ നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. എന്നാല്‍ ഇത്തരം നിലപാടുകള്‍ ഇല്ലാത്തവരാണ് കേരളത്തിലെ പ്രതിപക്ഷമെന്നും വിജയരാഘവന്‍ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനുള്ള കേരളാ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഗുജറാത്ത് സന്ദര്‍ശനം. ഗുജറാത്തിലെ ഇ-ഗവര്‍ണന്‍സിനായി നടപ്പിലാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം അടിയന്തരമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാന്‍ ഗുജറാത്തിലെത്തുന്നത്.

2019 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് ഡാഷ് ബോര്‍ഡ് പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വിരല്‍ തുമ്പില്‍ സംസ്ഥാനത്തെ ഗവേര്‍ണന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും എത്തുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഈ രീതി പഠിക്കാനാണ് കേരളത്തിന്റെ നീക്കം.

Read Also : കടക്കെണിയായതിനാൽ കഴുത്തിൽ കയറിടേണ്ട അവസ്ഥ; കെഎസ്ഇബി ഓഫിസിൽ കരാറുകാരന്റെ ആത്മഹത്യാ ഭീഷണി

അതിനിടെ സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതികരണവുമായി ബിജെപി രംഗത്ത് വന്നു. ഗുജറാത്ത് മോഡല്‍ നടപ്പാക്കുന്നതിനൊപ്പം തന്നെ അഴിമതിയും ധൂര്‍ത്തും നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Story Highlights: a aijayaraghavan responds to chief secretary’s visit to gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here