അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ നാല് മരണം. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ( ambalappuzha accident 4 dead )
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ വന്ന ലോറിയും, കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളാണ് വാഹനാപകടത്തിൽ മരിച്ചത്.
അപകടത്തിൽ പരുക്കേറ്റ ലോറി ഡ്രൈവറെയും കാറിലുണ്ടായിരുന്ന അഞ്ചാമനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പലപ്പുഴ പൊലീസും തകഴി ഫയർഫോഴ്‌സുമെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
Story Highlights: ambalappuzha accident 4 dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here