Advertisement

വനിതാ നേതാവിന്റെ പരാതിയില്‍ സിപിഐഎം നേതാവിനെതിരെ നടപടി

April 28, 2022
Google News 2 minutes Read

സിപിഐഎം പേരാവൂര്‍ ഏരിയ കമ്മിറ്റിയംഗം കെ കെ ശ്രീജിത്തിനെതിരെ നടപടി. വനിതാ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് ശ്രീജിത്തിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി. സിപിഐഎം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയാണ് കെകെ ശ്രീജിത്ത്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് സിപിഐഎം നടപടി. (cpim action against kk sreejith)

സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ നിര്‍ണായക സ്ഥാനങ്ങളിലിരിക്കുന്ന നേതാവാണ് ശ്രീജിത്ത്. ശ്രീജിത്ത് തന്നോട് സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്ന് വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഏരിയ കമ്മിറ്റി യോഗം ചേര്‍ന്ന് പരാതി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് നടപടി.

Story Highlights: cpim action against kk sreejith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here