Advertisement

പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സൗദി

April 28, 2022
Google News 2 minutes Read

പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ. സ്വതന്ത്രമായ പലസ്തീൻ രാജ്യം യാഥാർഥ്യമാക്കണം. അഭയാർഥികളായ പലസ്തീൻ ജനതക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ സ്ഥാപിക്കുകയല്ലാതെ പ്രശ്നപരിഹാരല്ലെന്നും സൗദി അറേബ്യ പറഞ്ഞു. ഇത് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുന്ന പലസ്തീൻ ജനതക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കണമെന്നും സൗദി അറേബ്യ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Read Also : യുക്രൈന്‍ അധിനിവേശം; യുഎന്‍ സെക്രട്ടറി ജനറല്‍ പുടിനുമായും സെലന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്തും

ഇതിനിടെ ആവർത്തിച്ചുള്ള ഇസ്രയേൽ ആക്രമണത്തേയും പ്രത്യേകിച്ച് വിശുദ്ധ റമദാനിൽ മസ്ജിദുൽ അഖ്സയിലെ ആരാധനാകർമ്മങ്ങൾ തടയുന്ന നടപടിയെയും സൗദി അപലപിച്ചു. പശ്ചിമേഷ്യയുടെ സമഗ്രവും ശാശ്വതവുമായ സമാധാനത്തിന് 2002ലെ അറബ് സമാധാന കരാർ പ്രകാരമുള്ള ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് പോംവഴിയെന്നും സൗദി വ്യക്തമാക്കി.

Story Highlights: Palestinian FM calls on international community to stop Israeli aggression

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here