പിതാവ് വീടിന് തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ പെൺകുട്ടി മരിച്ചു

ഇടുക്കി പുറ്റടിയിൽ പിതാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു. മൂന്ന് ദിവസമായി ശ്രീധന്യ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് പിതാവ് രവീന്ദ്രൻ വീടിന് തീ കൊളുത്തുകയായിരുന്നു. ഭാര്യ ഉഷയെ തീ കൊളുത്തിയ ശേഷം രവീന്ദ്രനും ആത്മഹത്യ ചെയ്യുകയായിരുന്നു.
ഏപ്രിൽ 25 നായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പൊള്ളലേറ്റ് പുറത്തേക്ക് ഓടിയ ശ്രീധന്യയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ വിവരം അറിയുന്നത്. തുടർന്ന് നാട്ടൂകാർ പൊലീസിനേയും ഫയർ ഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു. തീയണക്കാനുള്ള ശ്രമം നാട്ടുകാർ ആദ്യം തന്നെ ആരംഭിച്ചിരുന്നെങ്കിലും ഫയർഫോഴ്സ് യൂണിറ്റ് എത്തിയതിന് ശേഷമാണ് തീ പൂർണ്ണമായും അണയ്ക്കാന്‍ സാധിച്ചത്. രവീന്ദ്രനേയും ഉഷയേയും ഉടന്‍ തന്നെ പുറത്ത് എടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read Also :ബ്ലൈഡ് ഉപയോഗിച്ച് ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവതി
അണക്കരയിൽ ചെറുകിടവ്യാപാര സ്ഥാപനം നടത്തിയിരുന്ന വ്യക്തിയാണ് രവീന്ദ്രൻ. മുൻപ് വണ്ടൻമേടിന് കടശികടവിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ട് വര്ഷം മുൻപാണ് പുറ്റടി ഹോളിക്രോസ് കോളജിന് സമീപത്തേയ്ക് താമസത്തിന് എത്തിയത്. സർക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീട്ടിൽ അടുത്തിടെയാണ് രവീന്ദ്രനും കുടുംബവും താമസം തുടങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറയുണ്ടായിരുന്ന രവീന്ദ്രന് കഷ്ടപ്പെട്ടാണ് ലൈഫ് പദ്ധതിയിലെ വീട് പൂർത്തിയാക്കാനായത്.
Story Highlights: The girl died of burns Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here