തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്‌കാരം ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ക്ക്

കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കേരളീയനായ മാധ്യമ പ്രവര്‍ത്തകനുള്ള തെങ്ങമം അവാര്‍ഡ് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ക്ക് ലഭിച്ചു. മാധ്യമ പ്രവര്‍ത്തനത്തിലെ വസ്തുനിഷ്ഠത, വാര്‍ത്തയിലെ കേരളീയത, പുതിയ സാങ്കേതികവിദ്യകളുടെ അവതരണം എന്നിവ പരിഗണിച്ചാണ് അംഗീകാരമെന്ന് ജൂറി ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
മികച്ച മാതൃക സ്ഥാപനമേധാവിക്കുള്ള അവാര്‍ഡിന് ഊരാളുങ്കല്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ രമേശന്‍ പാലേരി അര്‍ഹനായി. വാണിജ്യ രംഗത്തെ മികച്ച സംരംഭകനുള്ള പുരസ്‌കാരം കൊല്ലം സുപ്രീം എന്ന സ്ഥാപനത്തിന്റെ ഉടമ അഡ്വ. ഷിബു പ്രഭാകരന് ലഭിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് അവാര്‍ഡ്. പുരസ്‌കാര വിതരണം ഓഗസ്റ്റില്‍ നടക്കും.
Story Highlights: thengamam balakrishnan media award r sreekandan nair

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here