Advertisement

യുഎഇയിലെ ട്രാഫിക് പിഴ അടക്കാന്‍ പണമില്ലെങ്കില്‍ വിഷമിക്കേണ്ട; പലിശരഹിത വായ്പയുമായി ബാങ്കുകള്‍

April 28, 2022
Google News 1 minute Read

ഗതാഗത നിയമലംഘനങ്ങളിലൂടെ വലിയ തുക പിഴ അടക്കാനുള്ളവര്‍ക്ക് സഹായവുമായി രാജ്യത്തെ അഞ്ച് ബാങ്കുകള്‍ രംഗത്ത്. പലിശരഹിത തവണകളായി അടക്കാനാവുന്ന അവസരമാണ് ഒരുക്കുന്നത്. അബുദാബി പൊലീസും അഞ്ച് ബാങ്കുകളും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

പിഴയടയ്ക്കാത്തതിന്റെ പേരില്‍ വാഹനം പിടിച്ചെടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയെന്നതാണ് ഈ സൗകര്യത്തിലൂടെ അബുദാബി പൊലീസ് ലക്ഷ്യമിടുന്നത്.അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മശ്‌റഖ് അല്‍ ഇസ്‌ലാമി, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നീ സ്ഥാപനങ്ങളാണ് വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമായ തവണ വ്യവസ്ഥകളില്‍ പിഴ അടയ്ക്കാനുള്ള സൗകര്യം ഒരുക്കാനായി തയാറാവുന്നത്.

ഈ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍ പിഴ ലഭിച്ച ഡ്രൈവര്‍ക്ക് ഈ ബാങ്കുകളില്‍ ഏതെങ്കിലും നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. പിഴ ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുകയും വേണം. ശേഷം പിഴത്തുക തവണകളായി അടയ്ക്കാനുള്ള അപേക്ഷ നല്‍കാം.

Read Also : ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി

ഈ സംവിധാനത്തിലൂടെ അബുദാബി പൊലീസിന്റെ സര്‍വീസ് സെന്ററുകള്‍ വഴിയോ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പോലുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴിയോ പിഴ അടയ്ക്കാനാവും. പ്രത്യേക പലിശ നല്‍കാതെ ഒരു വര്‍ഷം വരെയുള്ള തവണകളാക്കി പിഴത്തുകയെ മാറ്റാനാവും.ആദ്യത്തെ രണ്ട് മാസത്തിനുള്ളില്‍ തന്നെ പിഴ അടച്ചാല്‍ തുകയില്‍ 35 ശതമാനവും ഒരു വര്‍ഷത്തിനകം അടയ്ക്കുന്നവര്‍ക്ക് 25 ശതമാനം ഇളവും അനുവദിക്കുന്നുണ്ട്.

Story Highlights: UAE- discount on traffic fines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here