Advertisement

പോരാട്ടത്തിൽ ടിക്ടോക്കും യുട്യൂബ് ഷോർട്സും; യുട്യൂബ് ഷോർട്സിന് പ്രതിദിനം 3000 കോടി വ്യൂസ്…

April 28, 2022
0 minutes Read

ടിക്ടോക്കിന് വെല്ലുവിളിയാണോ യൂട്യൂബ് ഷോർട്സ്? ടിക്ടോക് ആളുകൾക്കിടയിൽ തരംഗമായപ്പോൾ എതിരാളിയായി യുട്യൂബ് അവതരിപ്പിച്ചതാണ് യുട്യൂബ് ഷോർട്സ്.. പ്രതിദിനം ശരാശരി 3000 കോടിയിലധികം വ്യൂസ് ഇപ്പോൾ യൂട്യൂബ് ഷോർട്സിന് ലഭിക്കുന്നുണ്ടെന്നാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അറിയിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും ഹ്രസ്വ രൂപത്തിലുള്ള വീഡിയോയ്ക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ തന്നെ നാലിരട്ടി വ്യൂവേഴ്സ് ആണ് ഒരു വർഷം കൊണ്ട് ഉണ്ടായിരിക്കുന്നത്.

ഇപ്പോൾ യുട്യൂബ് ഷോർട്സ് നൂറിലധികം രാജ്യങ്ങളിലേക്കാണ് വ്യാപിപ്പിച്ചിരിക്കുന്നത്. അതിനോടൊപ്പം തന്നെ ഈ മേഖലയിലെ വീഡിയോ സ്രഷ്ടാക്കൾക്ക് അവരുടെ വീഡിയോകളിൽ നിന്ന് വരുമാനം നേടാനും യുട്യൂബ് ഷോർട്സ് സഹായകമായി. ആഗോളതലത്തിൽ 100 രാജ്യങ്ങളിൽ ഇപ്പോൾ യുട്യൂബ് ഷോർട്സ് ലഭ്യമാണ്. ഡെസ്ക്‌ടോപ്പിൽ മാത്രം കണ്ടിരുന്ന യുട്യൂബ് മൊബൈലിലേക്ക് പരിണമിച്ചതുപോലെ അതിൽ നിന്ന് പുതിയ അവസരങ്ങൾ ഉടലെടുത്തതുപോലെ ഇപ്പോൾ സംഭവിക്കുന്ന ഓരോ മാറ്റങ്ങളിലും ഞങ്ങൾ ആവേശഭരിതരാണ് എന്നാണ് ആൽഫബെറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.

Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ

ഈ മേഖലയിൽ വളർന്നുവരുന്ന പുതുതലമുറയിലെ മൊബൈൽ സ്രഷ്‌ടാക്കളെ പിന്തുണയ്‌ക്കാൻ ഞങ്ങൾ ബാധ്യസ്തർ കൂടിയാണ്. അതിനായി ഭാവിയിൽ കൂടുതൽ വരുമാനം ലഭിക്കാൻ ആവശ്യമായ മാറ്റങ്ങൾക്ക് വേണ്ടിയും ഇപ്പോൾ കമ്പനി പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: 10 year old boy saves three friends from drowning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement