ബിജെപി വനിതാ നേതാവിന്റെ മരണം കൊലപാതകമെന്ന് പെൺമക്കൾ

ബിജെപി വനിതാ നേതാവിന്റെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുട്ടികൾ രംഗത്ത്. ഉത്തർ പ്രദേശിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തിൽ ഇടപെട്ട് പൊലീസിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെടണമെന്നാണ് കുട്ടികളുടെ ആവശ്യം. ഏപ്രിൽ 27ന് രാവിലെയാണ് ബിജെപി മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്വേത സിംഗ് ഗൗറിനെ (35) മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവും കുടുംബത്തിലെ മറ്റ് അംഗങ്ങളുമാണ് അമ്മയുടെ മരണത്തിന് കാരണമെന്ന് കുട്ടികള്‍ പറയുന്നു.
Read Also : 2020 ൽ കേരളം കണ്ട 100 പ്രധാന സംഭവങ്ങൾ
അമ്മയുടെ മരണത്തിന് ഉത്തരവാദികൾ അച്ഛനും മുത്തശ്ശിയും മുത്തച്ഛനുമാണെന്നാണ് കുട്ടികളുടെ ആരോപണം. മറ്റൊരു സ്‌ത്രീയെ വിവാഹം കഴിക്കുമെന്ന് അച്ഛൻ അമ്മയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും ഇന്നലെ രാവിലെ അച്ഛൻ അമ്മയെ കൊല്ലുമെന്ന് പറഞ്ഞിരുന്നെന്നും മകൾ വ്യക്തമാക്കി. ഇന്ദിര നഗറിലെ വീട്ടിലാണ് യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. ശ്വേത സിംഗ് ഗൗറിന്റെ ഭര്‍ത്താവ് ദീപക് സിംഗ് ഗൗർ ഒളിവിലാണ്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ല.
ശ്വേത ഗൗറിന്‍റെ ഭര്‍ത്താവ്, ഭര്‍തൃസഹോദരന്‍, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെ സ്‌ത്രീധന പീഡനത്തിന് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളതായി എസ്‌പി അഭിനന്ദന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 498-എ വകുപ്പുകള്‍ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
Story Highlights: Daughters says BJP woman leader’s death was a murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here