Advertisement

അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ

April 29, 2022
1 minute Read
mdma
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയായ യുവാവ് എട്ടു ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി പൊലീസിന്റെ പിടിയിലായി. കാസർകോട് ചെങ്കള സ്വദേശി ഫവാസാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 130 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു.

കാസർകോട് നഗര പ്രദേശത്ത് നിന്ന് മാത്രം ഒരാഴ്ച്ചയ്ക്കിടെ ആറു പേരെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. അന്തർ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഫവാസെന്ന് പൊലീസ് പറഞ്ഞു. കാസർകോട് എംഡിഎംഎയുടെ കടത്ത് വ്യാപകമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് നി​ഗമനം.

Read Also : എംഡിഎംഎ വിൽപ്പന നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം ടെ​ലി​ഗ്രാം ​​ഗ്രൂപ്പിലൂടെ ; “പണി ഡ്രോപ്പ് ചെയ്തിട്ടുണ്ട് ” എന്ന കോഡിന് “ടാസ്ക് കംപ്ലീറ്റഡ്” എന്ന മറുകോഡ്, ഹരികൃഷ്ണനെ കുടുക്കി എക്സൈസ്

ഡൽഹിയിൽ നിന്നെത്തിക്കുന്ന മാരക മയക്കുമരുന്നാണ് ഇയാൾ കാസർകോട് ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിപണിയിൽ ഏകദേശം എട്ട് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പ്രതിയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരിക്കടത്ത് സംഘത്തിലെ കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

Story Highlights: Defendant arrested with MDMA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement