പാണമ്പ്രയില്‍ യുവതികളെ മര്‍ദിച്ച സംഭവം: പ്രതിയുടെ കാര്‍ കസ്റ്റഡിയില്‍

പാണമ്പ്രയില്‍ യുവതികളെ കയ്യേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ വാഹനം പിടികൂടി. പ്രതിയായ സി.എച്ച്.ഇബ്രാഹിം ഷബീറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെന്ന് തേഞ്ഞിപ്പലം സിഐ ട്വന്റിഫോറിനോട് വ്യക്തമാക്കി. വാഹനം ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ എന്‍ ബി ഷൈജു അറിയിച്ചു.
അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത സഹോദരിമാരെ യുവാവ് നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും തേഞ്ഞിപ്പലം പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭ്യമായിട്ടുണ്ടെന്നും കേസ് ഒതുക്കി തീര്‍ക്കുന്നതിന്റെ ഭാഗമായി പൊലീസ് മനപൂര്‍വ്വം ദൃശ്യങ്ങള്‍ പുറത്തു വിടാതെ സൂക്ഷിച്ചതാണെന്നുമുള്ള ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
Story Highlights: Defendant remanded in custody; The vehicle was seized

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here