Advertisement

ഐപിഎൽ: കെഎൽ രാഹുൽ ഇന്ന് മുൻ ടീമിനെതിരെ

April 29, 2022
Google News 1 minute Read
super giants punjab kings

ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ ലക്നൗ നാലാം സ്ഥാനത്തും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്. ഇരു ടീമുകളും എട്ട് മത്സരങ്ങൾ വീതം കളിച്ചപ്പോൾ ലക്നൗ അഞ്ച് മത്സരങ്ങളിലും പഞ്ചാബ് നാല് മത്സരങ്ങളിലും വിജയിച്ചു. പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. (super giants punjab kings)

സീസണിലെ ഏറ്റവും ആഴമുള്ള ബാറ്റിംഗ്, ബൗളിംഗ് നിരയാണ് ലക്നൗവിനുള്ളത്. എട്ടാം നമ്പർ വരെ നീളുന്ന പ്രോപ്പർ ബാറ്റിംഗ് നിരയും ബാറ്റിംഗ് അറിയാവുന്ന വാലറ്റവും അവർക്കുണ്ട്. 9 ബൗളിംഗ് ഓപ്ഷനുകളും അവർക്കുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ ലോകേഷ് രാഹുൽ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. എങ്കിലും ഒരു ടീം എന്ന നിലയിൽ കെട്ടുറപ്പില്ലാത്ത പ്രകടനങ്ങളാണ് ലക്നൗ നടത്തുന്നത്. ഇത്ര നീണ്ട ബാറ്റിംഗ് നിരയുണ്ടെങ്കിലും കെഎൽ രാഹുൽ തന്നെ പലപ്പോഴും റൺ സ്കോറിംഗ് ചുമതല ഏറ്റെടുക്കേണ്ടിവരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ വമ്പൻ ജയം നേടിയെത്തുന്ന ലക്നൗ ആത്മവിശ്വസത്തിലാണ്. ജേസൻ ഹോൾഡർ, രവി ബിഷ്ണോയ്, ആവേശ് ഖാൻ തുടങ്ങിയ മികച്ച ബൗളിംഗ് നിര ലക്നൗവിനുണ്ട്. പരുക്ക് മാറിയെങ്കിൽ ആവേശ് ഖാൻ തിരികെ ടീമിലെത്തും.

Read Also : വാർണറിന്റെ തുടക്കം; പവലിന്റെ ഫിനിഷിംഗ്; കൊൽക്കത്തയെ വീഴ്ത്തി ഡൽഹി

പഞ്ചാബിൻ്റെ കാര്യം പരിഗണിക്കുമ്പോൾ ധവാൻ ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. ലിയാം ലിവിങ്സ്റ്റൺ, ഭാനുക രാജപക്സ, ജിതേഷ് ശർമ്മ എന്നിവരും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തി. ജോണി ബെയർസ്റ്റോ മോശം ഫോമിലാണ്. അതാണ് അവരെ ഏറെ വലയ്ക്കുന്നത്. ക്യാപ്റ്റൻ മായങ്ക് അഗർവാളിന് ചില നല്ല തുടക്കങ്ങൾ ലഭിച്ചെങ്കിലും ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിക്കാൻ താരത്തിനു കഴിഞ്ഞിട്ടില്ല. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നേടിയ വിജയം അവർക്കും ആത്മവിശ്വാസമാണ്. ഡെത്ത് ഓവറുകളിൽ അർഷ്ദീപ് സിംഗ് കാഴ്ചവെക്കുന്ന സ്ഥിരത പഞ്ചാബിൻ്റെ പ്ലസ് പോയിൻ്റാണ്. കഗീസോ റബാഡ, രാഹുൽ ചഹാർ എന്നിങ്ങനെ മികച്ച ബൗളിംഗ് നിരയും പഞ്ചാബിനുണ്ട്. ഋഷി ധവാൻ്റെ വരവ് ടീമിൻ്റെ ബാലൻസ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ടീമിൽ മാറ്റമുണ്ടാവാനിടയില്ല.

Story Highlights:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here