‘ജിഷ്ണുവിന്റെ മരണത്തില്‍ പൊലീസ് വാദം തെറ്റ്’; ജിഷ്ണു മദ്യപിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍

കോഴിക്കോട് നല്ലളത്ത് പൊലീസ് വീട്ടില്‍ വിളിച്ചിറക്കിയ യുവാവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. ജിഷ്ണുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അമ്മയും ഭാര്യയും ആവശ്യപ്പെട്ടു. പൊലീസിന്റെ വാദം തെറ്റാണെന്നും ജിഷ്ണു മദ്യപിച്ചിട്ടില്ലെന്നും ഭാര്യ വൈഷ്ണവി ട്വന്റിഫോറിനോട് പറഞ്ഞു. വീട്ടില്‍ വന്ന പൊലീസുകാരെ തിരിച്ചറിയാന്‍ കഴിയുമെന്നും പൊലീസാണെന്ന കാര്യം വന്നവര്‍ മറച്ചുവച്ചെന്നും അമ്മ ഗീത പറഞ്ഞു.
‘ജിഷ്ണു എന്തെങ്കിലും തെറ്റ് ചെയ്തിരുന്നെങ്കില്‍ അവന് വേണമെങ്കില്‍ രക്ഷപെടാമായിരുന്നല്ലോ. വണ്ടിയും കയ്യിലുണ്ടായിരുന്നു. പക്ഷേ പൊലീസുണ്ടെന്ന് അറിഞ്ഞിട്ടാണ് അവന്‍ വന്നത്. ജിഷ്ണു തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പാണ്’. അമ്മ ഗീത ട്വന്റിഫോറിനോട് പ്രതികരിച്ചു.
അതേസമയം ജിഷ്ണുവിന്റെ വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നേക്കും. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മാത്രമേ ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളു. വാരിയെല്ലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് നേരത്തെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
Read Also :മര്‍ദനമേറ്റ പെണ്‍കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണം; സഹോദരിമാര്‍ മജിസ്‌ട്രേറ്റിന് മൊഴിനല്‍കും
പരിക്കുകള്‍ വീഴ്ചയില്‍ ഉണ്ടായതാകാമെന്നാണ് നിഗമനമെങ്കിലും പൊലീസ് മര്‍ദ്ദിച്ചതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പരുക്ക് എങ്ങനെ സംഭവിച്ചുവെന്നകാര്യത്തില്‍ വ്യക്തതവരുത്തേണ്ടതുണ്ട്. ഇന്നലെ ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണ്ണമായും ലഭിച്ച ശേഷമായിരിക്കും വിശദമായ അന്വേഷണം നടക്കുക.
Story Highlights: kozhikode jishsnu death family blame police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here