Advertisement

‘സാധനം വാങ്ങണമെങ്കിൽ മൊബൈൽ നമ്പർ നൽകണം’; ഡെക്കാത്തലോണെതിരെ മെഹുവ മൊയിത്ര

April 29, 2022
Google News 12 minutes Read
mahua moitra against decathlon

ഫ്രഞ്ച് സ്‌പോർട്ട്‌സ് റീടെയ്‌ലറായ ഡെക്കാത്തലോണിനെതിരെ പരാതിയുമായി തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയിത്ര. ഡെക്കാത്തലോണിൽ സാധനം വാങ്ങാനെത്തിയ തന്നോട് മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകാൻ സ്‌റ്റോർ അധികൃതർ നിർബന്ധിച്ചുവെന്ന് എംപി പറയുന്നു. ( mahua moitra against decathlon )

ഡൽഹിയിലെ അൻസൽ പ്ലാസയിലെ ഡെക്കാത്തലോണിനെതിരെയാണ് മെഹുവ മൊയിത്രയുടെ പരാതി. അച്ഛന് പാന്റ് വാങ്ങാനെത്തിയതായിരുന്നു എംപി. 1500 രൂപ വില വരുന്ന പാന്റുമായി ബില്ലിംഗ് കൗണ്ടറിൽ എത്തിയപ്പോൾ അവർ എംപിയോട് മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആവശ്യപ്പെട്ടു. ഇത് രണ്ടും നൽകാതെ പർചേസ് നടത്താൻ സാധിക്കില്ലെന്നാണ് സ്റ്റോർ അധികൃതർ വ്യക്തമാക്കിയത്. മൊബൈൽ നമ്പർ പോലുള്ള സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് വാദിച്ചു എംപി. ഒടുവിൽ സ്റ്റോർ മാനേജരെത്തി അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ നൽകിയാണ് ബില്ലിംഗ് പൂർത്തിയാക്കിയത്.

Read Also : ഇത് പുതിയ തട്ടിപ്പ്; നാടൻ കുതിരയ്ക്ക് കറുത്ത ചായം പൂശി വിറ്റു, തട്ടിയെടുത്തത് 23 ലക്ഷം…

യുകെയിലെ ഡെക്കാത്തലോണിൽ പോയി സാധാനം വാങ്ങാൻ നൊബൈൽ നമ്പറോ ഇ-മെയിൽ ഐഡിയോ നൽകേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയ എംപി ഇന്ത്യയിലെ ഔട്ട്‌ലെറ്റുകളിൽ മാത്രമാണ് ഇത്തരം സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റങ്ങൾ നടക്കുന്നതെന്നും ആരോപിച്ചു.

സംഭവം വിശദീകരിച്ച് മെഹുവ മൊയ്ത്ര പോസ്റ്റിട്ടതോടെ സമാന അനുഭവവുമായി സുപ്രുംകോടതി അഭിഭാഷകും രംഗത്ത് വന്നു. ലെൻസ്‌കാർട്ടിൽ നിന്ന് തനിക്ക് സമാന അനുഭവമുണ്ടായതായി അഭിഭാഷകൻ കുറിച്ചു.

Story Highlights: mahua moitra against decathlon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here