Advertisement

യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് പ്രത്യേക പാക്കേജ് വേണമെന്ന് എൻ.കെ പ്രേമചന്ദ്രൻ

April 29, 2022
Google News 2 minutes Read
premachandran

യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം സാദ്ധ്യമാക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. കൊല്ലന്ന് നിന്നുള്ള എം.പിയായ പ്രേമചന്ദ്രൻ ഇ​ ​- മെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയത്.

റഷ്യ- യുക്രൈൻ യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിൽ മെഡിക്കൽ വിദ്യാർത്ഥികളെ നാട്ടിലേയ്ക്ക് എത്തിച്ചെങ്കിലും തുടർ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള തീരുമാനം ഇതുവരെ സർക്കാർ കൈക്കൊണ്ടിട്ടില്ല. തങ്ങളുടേതല്ലാത്ത പ്രശ്‌നങ്ങൾ കാരണം നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്ന വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം സംബന്ധിച്ച് സർക്കാർ തീരുമാനം കൈകൊള്ളാത്തതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വിഷമഘട്ടത്തിലാണ്.

Read Also : സൻസദ് രത്ന പുരസ്കാരം കെ.കെ.രാഗേഷിനും എൻ.കെ.പ്രേമചന്ദ്രൻ എംപിക്കും

വിദേശകാര്യ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ഉചിതമായ തീരുമാനം കൈക്കൊണ്ട് വിദ്യാർത്ഥികളുടെ തുടർ പഠനത്തിനുള്ള സാഹചര്യം ഒരുക്കണമെന്ന് എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

Story Highlights: NK Premachandran MP wants a special package for students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here