വികസനം പഠിക്കാന്‍ ഗുജറാത്തിലേക്ക് പോകേണ്ടെന്ന് ഉമ്മന്‍ചാണ്ടി

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനത്തെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്തിലേക്ക് പോകേണ്ട യാതൊരുകാര്യവുമില്ലെന്ന് ഉമ്മന്‍ചാണ്ടി ട്വന്റിഫോറിനോട് പറഞ്ഞു. ഇവിടുത്തെ കാര്യങ്ങള്‍ നേരെയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. എല്‍ഡിഎഫിന്റെ നയംമാറ്റം ജനം നോക്കി കാണുന്നുണ്ട്. വികസന പദ്ധതി നടപ്പാക്കാനെത്തിയവര്‍ക്കെതിരെ കരിയോയില്‍ ഒഴിച്ച ചരിത്രമാണുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വികസനത്തിന് കേരളത്തിലെ കാര്യങ്ങള്‍ പഠിച്ചാല്‍ തന്നെ മതിയാകും. കേരളത്തിലെന്താ സംഭവിച്ചത്. സ്വന്തം പണമെടുത്ത് വികസനം നടത്താന്‍ കഴിയുന്നില്ല. അപ്പോള്‍ കടമെടുക്കും. ആ കടമെടുപ്പിന് തടസം നിന്നത് ആരാ. ഏഷ്യന്‍ ബാങ്കില്‍ നിന്നും വേള്‍ഡ് ബാങ്കില്‍ നിന്നുമെത്തുവന്നര്‍ക്കെതിരെയുമെല്ലാം കരിയോയില്‍ ഒഴിക്കുകയാണ് അന്ന് എല്‍ഡിഎഫ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
Story Highlights: Oommen Chandy said not to go to Gujarat to study development
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here