Advertisement

ചേംബറിൽ ഇരുന്ന് ‘പോൺ’ വിഡിയോ കണ്ടു; ബ്രിട്ടീഷ് എംപിയ്ക്ക് സസ്പെൻഷൻ

April 30, 2022
Google News 2 minutes Read

ബ്രിട്ടണിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി എംപിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഹൗസ് ഓഫ് കോമൺസ് ചേംബറിൽ മൊബൈലിൽ ‘പോൺ വിഡിയോ’ കണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി. 65 കാരനായ എംപി നീൽ പാരിഷിനെതിരെയാണ് ആരോപണം.

എംപിയ്‌ക്കെതിരെ പാർട്ടി അന്വേഷണം നടത്തുകയാണ്. അന്വേഷണ റിപ്പോർട്ട് ലഭിക്കും വരെയാണ് അദ്ദേഹത്തെ താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. താൻ ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും രാജിവച്ചാലും ഇല്ലെങ്കിലും എംപി എന്ന നിലയിലെ തന്റെ ചുമതലകൾ തുടരുമെന്നും നീൽ പാരിഷ് പറഞ്ഞു.

അതേസമയം പ്രതിപക്ഷ ലേബർ പാർട്ടിയിൽ നിന്നുള്ള വനിതാ എംപി ഹാരിയറ്റ് ഹർമൻ നീൽ പാരിഷിൻ്റെ രാജി ആവശ്യപ്പെട്ട് ശക്തമായി രംഗത്തുവന്നു. പാർലമെന്റിന്റെ നിലവാര തകർച്ചയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. തൻ്റെ തെറ്റ് ഏറ്റു പറഞ്ഞ് നീൽ രാജിവച്ച് പോകണമെന്നും ഹാരിയറ്റ് ആവശ്യപ്പെട്ടു.

Story Highlights: British Conservative MP suspended over porn in parliament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here