ഷോപ്പിംഗ് കോംപ്ലക്സിൽ ഹാലിളകിയ പോത്തിന്റെ പരാക്രമം; നിരവധി പേർക്ക് കുത്തേറ്റു

തൃശൂർ നഗരത്തിലെ വ്യാപാര സമുച്ചയത്തിലേക്ക് ഓടിക്കയറിയ പോത്ത് നിരവധി പേരെ കുത്തിപ്പരിക്കേൽപ്പിക്കുകയും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർക്കുകയും ചെയ്തു. ഫയർ ഫോഴ്സും പൊലീസുമെത്തിയാണ് വലിയ പരിശ്രമത്തിനൊടുവിൽ പോത്തിനെ പിടിച്ചുകെട്ടിയത്.
ശങ്കരയ്യ റോഡിലെ ഷോപ്പിംഗ് കോംപ്ലക്സിനകത്തായിരുന്നു പോത്തിന്റെ പരാക്രമം. ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു സംഭവം. രണ്ട് പേർക്ക് പോത്തിന്റെ ആക്രമണത്തിൽ ഗുതുതരമായി പരുക്കേറ്റിട്ടുണ്ട്.
Read Also : കൊല്ലത്ത് കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി; പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്
പിടികൂടിയ പോത്തിനെ കോർപ്പറേഷന്റെ അധീനതയിലുള്ള സ്ഥലത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇത് ആരുടെ ഉടമസ്ഥതയിലുള്ള പോത്താണെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.
Story Highlights: buffalo in shopping complex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here