ഫുട്ബോളിലെ സൂപ്പർ ഏജന്റ് മിനോ റയോള അന്തരിച്ചു

മാസങ്ങളായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഫുട്ബോളിലെ സൂപ്പർ ഏജന്റ് മിനോ റയോള (54) അന്തരിച്ചു. മിലാനിലെ സാൻ റഫേലെ ആശുപത്രിയിലായിരുന്നു അന്ത്യം. പോൾ ബോഗ്ബ, എർലിങ് ഹാളണ്ട്, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തുടങ്ങി നിരവധി സൂപ്പർ താരങ്ങളുടെ ഏജന്റായിരുന്നു ഇറ്റലിക്കാരനായ റയോള.
അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ കുടുബം തന്നെയാണ് മരണവാർത്ത പുറത്തുവിട്ടത്. റൊമാനോ മരിച്ചതായി രണ്ടുദിവസം മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ഇത് തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ബ്രസീലിയൻ താരം റോബിഞ്ഞോയുടെ റയൽ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള കൂടുമാറ്റത്തിനു പിന്നിൽ റയോളയായിരുന്നു.
Read Also : സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ കേരളം
1967-ൽ ലിയിലെ സലേർനോയിലാണ് അദ്ദേഹം ജനിച്ചത്. മിനോ റയോള വളർന്നത് നെതർലന്റ്‌സിലാണ്. ചെറുപ്പകാലത്ത് ഫുട്‌ബോൾ കളിച്ചിരുന്ന അദ്ദേഹം എഫ്.സി ഹാർലം എന്ന ക്ലബ്ബിന്റെ യൂത്ത് ടീമിലൂടെ പ്രൊഫഷണൽ രംഗത്ത് ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും 18-ാം വയസിൽ തന്നെ കളി ഉപേക്ഷിച്ചു. തുടർന്ന് ഫുട്‌ബോൾ ഏജന്റിന്റെ വേഷത്തിലാണ് അദ്ദേഹം തിളങ്ങിയത്.
Story Highlights: Football agent Mino Riola has died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here