സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ കേരളം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് എയിൽ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ് ആദ്യ മത്സരം. വൈകിട്ട് നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. ആറ് തവണ സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരളം ഏഴാം തവണയും കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ ഫുട്ബോൾ ആരാധകർ.
Read Also : സന്തോഷ് ട്രോഫി ഫുട്ബോളിന് മലപ്പുറവും മഞ്ചേരിയും ഒരുങ്ങുന്നു; ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു
മലപ്പുറം കോട്ടപ്പടി മൈതാനത്ത് ഇന്ന് രാവിലെ 9.30 ന് ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. ആദ്യമത്സരത്തിൽ പഞ്ചാബിനെ ശക്തരായ വെസ്റ്റ് ബംഗാളാണ് എതിരിടുന്നത്. രാത്രി 8 മണിക്കാണ് കേരളം- രാജസ്ഥാൻ പോരാട്ടം. ജിജോ ജോസഫ് നയിക്കുന്ന യുവ നിരയുമായാണ് ഇത്തവണ കേരളം കളിക്കളത്തിലിറങ്ങുന്നത്.
മുന്നേറ്റ നിരയുടെ കരുത്തിലാണ് കേരളത്തിന്റെ പ്രതീക്ഷ. ദക്ഷിണ മേഖല യോഗ്യത പോരാട്ടത്തിൽ മൂന്ന് കളികളിൽ നിന്ന് 17 ഗോളടിച്ചാണ് കേരളത്തിന്റെ മിന്നുംവരവ്. പത്ത് ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. പഞ്ചാബ്, ബംഗാൾ എന്നീ ടീമുകൾ ഉൾപ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിലാണ് കേരളവും.
Story Highlights: Santosh Trophy Football Championship begins today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here