രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും. കൊച്ചിയിൽ നടന്ന ഗ്രീന്‍ ഷിപ്പിംഗ് കോണ്‍ഫറന്‍സിലാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാൾ ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിത ഊർജത്തിലേക്കും ചെലവ് കുറഞ്ഞ ബദൽ മാർഗങ്ങളിലേക്കും രാജ്യം മാറുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.
ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് വെസലുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മ്മിക്കും. 17.50 കോടി രൂപ ചിലവ് വരുന്ന പദ്ധതിയുടെ 75 ശതമാനം ചിലവ് കേന്ദ്രസർക്കാർ ഏറ്റെടുക്കും. ഇതിൽ 100 പേർക്ക് സഞ്ചരിക്കാം.
ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇലക്ടിക് വെസൽ രൂപകല്പന ചെയ്യുക. രാജ്യത്ത് ഹൈഡ്രജൻ ഫ്യുവൽ സെൽ മേഖലയിലെ ഡെവലപ്പർമാരുമായി സഹകരിച്ചാകും പദ്ധതി. നിർമ്മാണത്തിനുള്ള അടിസ്ഥാന ജോലികൾ തുടങ്ങി.
Read Also : കൊച്ചി കപ്പല്‍ശാല ബോംബ് ഭീഷണി കേസില്‍ അറസ്റ്റ് ഉടന്‍; പൊലീസ് സംശയത്തിലുള്ളയാള്‍ നിരീക്ഷണത്തില്‍
കപ്പൽ വ്യവസായത്തിലെ ഹരിത മാതൃകകൾ എന്ന വിഷയത്തിലാണ് കൊച്ചിയിൽ കോൺഫറൻസ് നടത്തിയത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും, എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
Story Highlights: India to develop indigenous hydrogen fuel cell vessel at CSL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here