Advertisement

കെഎസ്ആർടിസിയിൽ വൻ അഴിച്ചുപണി; സ്വിഫ്റ്റ് സർവീസ് ഓപ്പറേഷൻ തലവനെ മാറ്റി

April 30, 2022
Google News 2 minutes Read
swift

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഓപ്പറേഷൻ ചുമതലയിൽ നിന്ന് ഷറഫ് മുഹമ്മദിനെ മാറ്റി. നോർത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്റ്ററായാണ് ഷറഫ് മുഹമ്മദിന് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. തൃശൂർ ടിറ്റിഒ വിഎം താജുദ്ദീൻ സാഹിബ് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഓപ്പറേഷൻ തലവനാവും. നോർത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്ടർ കെറ്റി സെബിക്ക് സെൻട്രൽ സോണിന്റെ ചുമതല നൽകി.

Read Also : കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ

നിലവിൽ 30 സ്വിഫ്റ്റ് ബസുകളാണ് സർവീസ് നടത്തുന്നത്. എസി സ്ലീപ്പർ സർവീസിലെ 8 ബസുകളും ബംഗളൂരുവിലേക്കാണ് സർവീസ് നടത്തുന്നത്. എസി സീറ്റർ ബസുകൾ പത്തനംതിട്ട- ബംഗളൂരു, കോഴിക്കോട്- ബംഗളൂരു എന്നീ റൂട്ടുകളിലാണ് ഓടുന്നത്. ആഴ്ചയിലെ അവധി ദിവസങ്ങളിൽ എസി സീറ്റർ ബസുകൾ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലും സർവീസ് നടത്തുന്നുണ്ട്.

തിരുവനന്തപുരത്തു നിന്നും കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങിലേക്കാണ് നോൺ എസി സർവീസ് നടത്തുന്നത്. പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടൻ‌ തന്നെ 100 ബസുകളും സർവീസ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

Story Highlights: KSRTC Swift replaces Head of Service Operations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here