Advertisement

കുഞ്ഞൻ പെന്ഗ്വിനെ വളഞ്ഞിട്ട് പിടിക്കുന്ന തിമിംഗലക്കൂട്ടം; അതിസാഹസികമായ രക്ഷപെടലിന്റെ വീഡിയോ

April 30, 2022
Google News 1 minute Read

കടലിലെ വൻമൽസ്യങ്ങളിൽ ഒന്നാണ് തിമിംഗലങ്ങൾ. തിമിംഗല കൂട്ടത്തിൽ അകപ്പെട്ടുപോയ പെൻഗ്വിൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അതിസാഹസികമായി അവരിൽ നിന്ന് രക്ഷപെട്ട പെൻഗ്വിൻ കുട്ടൻ ഒരു ഹീറോ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വമ്പൻ തിമിംഗല കൂട്ടങ്ങളിൽ നിന്ന് ഒരു കുഞ്ഞൻ പെൻഗ്വിൻ രക്ഷപ്പെട്ടെങ്കിൽ അവനെ അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ലല്ലോ? ഭാഗ്യം കൊണ്ട് മാത്രമല്ല, ആത്മവിശ്വാസവും തളരാതെയുള്ള പോരാട്ടത്തിനും ഒടുവിലാണ് പെൻഗ്വിൻ തിമിംഗലങ്ങളിൽ നിന്ന് രക്ഷപെട്ടത്.

സമൂഹമാധ്യമങ്ങളിൽ വൻസ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഗ്രേറ്റ് എസ്‌കേപ്പ് എന്നാണ് വീഡിയോയ്ക്ക് ലഭിച്ച വിശേഷണം. എഴുത്തുകാരനും സഞ്ചാരിയുമായ മാറ്റ് കാർസ്റ്റനാണ് വീഡിയോ പകർത്തിയെടുത്തത്. ഭാര്യയുമൊത്തുള്ള അന്റാർട്ടിക്ക സന്ദർശനത്തിനിടെയാണ് ഈ മനോഹര കാഴ്ച കാണാനിടയായത്.

തിമിംഗല കൂട്ടത്തെ കണ്ടപ്പോൾ അവയെ പകർത്താൻ വേണ്ടിയാണ് വീഡിയോ എടുക്കാൻ തുടങ്ങിയത്. എന്നാൽ പിന്നീട് കണ്ട കാഴ്ച കൗതുകം നിറഞ്ഞതായിരുന്നു. പെൻഗ്വിൻ രക്ഷപെടണമെന്ന് മാത്രമാണ് അത്രയും നേരം ആഗ്രഹിച്ചതെന്നും അദ്ദേഹം കുറിച്ചു. അന്റാർട്ടിക്കയിലെ ഗെൽലെക്ക് കടലിടുക്കിൽ വെച്ചാണ് ഈ സംഭവം നടന്നത്. വേറെയും സന്ദർശകർ ബോട്ടിൽ നീങ്ങുന്നുണ്ടായിരുന്നു. എല്ലാവരും തിമിംഗലത്തെ കണ്ട കൗതുകത്തിൽ അവയെ നോക്കുന്നതിനിടെയാണ് ജീവനും കൊണ്ട് തിമിംഗല കൂട്ടത്തിൽ നിന്ന് ഓടി രക്ഷപെടുന്ന പെൻഗ്വിനെ കണ്ടത്.

രക്ഷപെടാൻ വേണ്ടി ഓടിമറയുന്ന പെൻഗ്വിനെ ആളുകൾ വിളിക്കുന്നതും വീഡിയോയിൽ കാണാം. പലതവണ ബോട്ടിൽ ചാടി കയറി രക്ഷപെടാൻ നോക്കിയെങ്കിലും ബോട്ടിന്റെ മുകൾവശം തട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പക്ഷെ പ്രതീക്ഷ കൈവിടാതെയുള്ള പെൻഗ്വിന്റെ പരിശ്രമം അവസാനം വിജയം കണ്ടു. ബോട്ടിലേക്ക് ചാടികയറിയ പെൻഗ്വിനെ ആർപ്പുവിളികളോടെ ആളുകൾ വരവേൽക്കുന്നതും വീഡിയോയിൽ കാണാം. ആളുകൾക്കിടയിൽ ചെറിയ ഭയത്തോടെ ഇരുന്ന പെൻഗ്വിൻ അൽപ നേരത്തിന് ശേഷം തിമിംഗലം പോയെന്ന് ഉറപ്പ്പുവരുത്തി വീണ്ടും കടലിലേക്ക് തന്നെ മടങ്ങി. ചെറിയ ചെറിയ വിഷമങ്ങളിൽ പോലും പതറി പോകുന്ന മനുഷ്യ സമൂഹത്തിന് വലിയൊരു പാഠമാണ് ഈ പെൻഗ്വിൻ മുന്നോട്ട് വെക്കുന്നത്. വീഡിയോ നൽകുന്ന ആത്മവിശ്വാസവും സന്തോഷവും ചെറുതൊന്നുമാണ് ആളുകളിൽ നിന്നുള്ള പ്രതികരണം.

Story Highlights: penguin saves himself from killer whales by jumping

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here