മരിയുപോൾ റഷ്യൻ കോൺസെൻട്രേഷൻ ക്യാമ്പായി മാറി; സെലെൻസ്കി

തെക്കുകിഴക്കൻ നഗരമായ ഡോൺബാസിനെ നാമാവശേഷമാക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. പ്രദേശത്തെ മുഴുവൻ ആളുകളെയും കൊല്ലാൻ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നു. കല്ലിന്മേൽ കല്ല് അവശേഷിക്കാതെ നഗരത്തെ ഉന്മൂലനം ചെയ്യുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സെലെൻസ്കി ആരോപിച്ചു.
അക്ഷരാർത്ഥത്തിൽ രാജ്യത്ത് നടക്കുന്നത് ജീവനുവേണ്ടിയുള്ള പോരാട്ടമാണ്. യുക്രൈൻ നിലനിന്നാൽ മാത്രമേ ഡോൺബാസിലെ നഗരങ്ങളും പട്ടണങ്ങളും നിലനിൽക്കൂ. മരിയുപോളിനെ തകർത്തപ്പോലെ ഡോൺബാസിനെയും റഷ്യ തകർക്കും. അതിന് ആവശ്യമായ പീരങ്കികളും വിമാനങ്ങളും അവരുടെ പക്കലുണ്ട്.
ഒരിക്കൽ വികസിത നഗരങ്ങളിലൊന്നായിരുന്ന മരിയുപോൾ ഇന്ന് റഷ്യൻ കോൺസെൻട്രേഷൻ ക്യാമ്പ് ആണെന്നും സെലെൻസ്കി പറഞ്ഞു. മറ്റൊരു പ്രധാന നഗരമായ ഖാർകിവിൽ അതിക്രൂര ആക്രമണങ്ങൾ റഷ്യ നടത്തിയിരുന്നു. എന്നാൽ യുക്രൈൻ സൈനികരും രഹസ്യാന്വേഷണ ഏജന്റുമാരും നടത്തിയ ചെറുത്തുനിൽപ്പ് വിജയം കണ്ടു എന്നും അദ്ദേഹം അവകാശപ്പെട്ടു.
Story Highlights: russia is trying to destroy donbas zelenskyy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here