Advertisement

ശ്രീലങ്കൻ പ്രതിസന്ധി; സഹോദരൻ മഹിന്ദയെ മാറ്റി ഒത്തുതീർപ്പിന് ഗോതബയ

April 30, 2022
Google News 2 minutes Read

രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സയെ പുറത്താക്കി ഇടക്കാല സർവകക്ഷി സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഗോതബയ രാജപക്‌സ തയ്യാറാകുന്നു. രാജപക്‌സ കുടുംബത്തെയൊന്നാകെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെയാണ് സഹോദരനെ ഒഴിവാക്കി അധികാരം നിലനിറുത്താനുള്ള ഗോതബയയുടെ നീക്കം.

ഗോതബയ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിന് ശേഷം മുൻ പ്രസിഡന്റും ശ്രീലങ്ക ഫ്രീഡം പാർട്ടി ചെയർമാനുമായ മൈത്രിപാല സിരിസേന മാദ്ധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. പാർലമെന്റിൽ സ്വതന്ത്രമായി തുടരുന്ന 11 പാർട്ടികളും യോഗത്തിൽ പങ്കെടുത്തു. പുതിയ പ്രധാനമന്ത്രിയെയും ഇടക്കാല സർക്കാരിലെ മന്ത്രിമാരെയും തീരുമാനിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളടങ്ങുന്ന ദേശീയ കൗൺസിലിനെ ചുമതലപ്പെടുത്തും.

പ്രസിഡന്റിനും മന്ത്രിമാർക്കും പ്രവർത്തിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുക, പൊലീസ് ഐ.ജി, അറ്റോണി ജനറൽ, മന്ത്രിതല സെക്രട്ടറിമാർ എന്നിവരെ നിയമിക്കുക തുടങ്ങിയവ കൗൺസിൽ നിർവഹിക്കും. ഇടക്കാല സർക്കാരിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുകൾ പാർട്ടികൾക്ക് കൈമാറും. അവശ്യ ചുമതലകൾ നിർവഹിക്കുന്നതിന് 15 മുതൽ 20 മന്ത്രിമാർ ഉണ്ടാവുമെന്നും സിരിസേന പറഞ്ഞു.

എന്നാൽ പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള ഉദ്ദേശ്യമൊന്നും പ്രസിഡന്റ് അറിയിച്ചിട്ടില്ലെന്നും, അത്തരമൊരു നടപടി സ്വീകരിച്ചാൽ തീരുമാനം അറിയിക്കുമെന്നും പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ വക്താവ് പറഞ്ഞു. നേരത്തെ രാജപക്‌സെ തന്റെ കാബിനറ്റ് പുനഃസംഘടിപ്പിക്കുകയും പ്രതിഷേധം ശമിപ്പിക്കാൻ ഒരു ഏകീകൃത സർക്കാർ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രാജപക്‌സെ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ചേരാൻ പ്രതിപക്ഷ പാർട്ടികൾ വിസമ്മതിച്ചു.

Story Highlights: Sri Lanka president agrees to remove brother as PM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here