തെലങ്കാനയിൽ കെട്ടിടം തകർന്നുവീണ് 4 മരണം

തെലങ്കാനയിൽ കെട്ടിടം തകർന്നുവീണ് 4 മരണം. ഒരാൾക്ക് പരുക്കേറ്റു. തെലങ്കാനയിലെ യദാരി-ഭോൺഗിർ ജില്ലയിലാണ് സംഭവം. ഒരു പഴയ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നുവീണാണ് അപകടമുണ്ടായത്. കെട്ടിട ഉടമയും താമസക്കാരനും രണ്ട് തൊഴിലാളികളുമാണ് മരണപ്പെട്ടവർ. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. സുഞ്ചു ശ്രീനിവാസ് (40), ടി ശ്രീനാഥ് (45), എസ് ഉപേന്ദർ (40), ജി ദശരഥ് ഗൗഡ് (75) എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവമുണ്ടായത്. ഒന്നാം നിലയിലെ ബാൽക്കണി പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. താഴത്തെ നിലയിലെ കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്നവർക്ക് മേലേക്കാണ് കെട്ടിടം തകർന്നുവീണത്. 2 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
Story Highlights: Telangana dead wall collapse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here