Advertisement

പനമ്പള്ളി നഗറിലെ വീസ തട്ടിപ്പ് സ്ഥാപനം വീണ്ടും തുറന്നു

April 30, 2022
Google News 1 minute Read

എറണാകുളം പനമ്പള്ളി നഗറിലെ വീസ തട്ടിപ്പ് സ്ഥാപനം വീണ്ടും തുറന്നു. വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ധാനം ചെയ്ത് ലക്ഷങ്ങളാണ് പലരിൽ നിന്നും സ്ഥാപന ഉടമ തട്ടിയെടുത്തത്. തുടർന്ന് ഇയാളെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. പക്ഷേ, സ്ഥാപനം ഇപ്പോൾ വീണ്ടും തുറന്നിരിക്കുകയാണ്.

ഏകദേശം ഒന്നര വർഷങ്ങൾക്ക് മുൻപാണ് വിദേശത്തേക്ക് ഡ്രൈവർ ജോലിയ്ക്കുള്ള വീസ വാഗ്ധാനം ചെയ്ത് 46ലധികം പേരിൽ നിന്ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പല ഗഡുക്കളായി വാങ്ങി തട്ടിപ്പ് നടത്തിയത്. മൂന്ന് മാസങ്ങൾക്ക് മുൻപ് തന്നെ പരാതി നൽകിയെങ്കിലും കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ 20ന് പനമ്പള്ളി നഗറിലെ ഈ സ്ഥാപനത്തിൽ പൊലീസ് എത്തുകയും ഉടമയായ നോർത്ത് പറവൂർ സ്വദേശി ഗിരീഷിനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം അതേ സ്ഥാപനം തന്നെ ഇപ്പോൾ തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 4 ജോലിക്കാർ ഇവിടെ എത്തി എന്നാണ് വിവരം. ഓഫീസ് തുറന്നു എന്നറിഞ്ഞ പരാതിക്കാർ വിവിധ ഇടങ്ങളിൽ നിന്ന് എത്തി. ഇതോടെ ഓഫീസ് ഇന്നലെ വീണ്ടും അടച്ചു.

ഇത്ര വലിയ ഒരു തട്ടിപ്പ് നടന്ന ഓഫീസ് എന്തുകൊണ്ട് പൊലീസ് സീൽ ചെയ്യുന്നില്ല എന്ന് ചോദ്യങ്ങളുയരുന്നുണ്ട്. എന്നാൽ, ഈ ഓഫീസിൽ വച്ചല്ല തട്ടിപ്പ് നടന്നതെന്നും മുൻപ് മറ്റൊരു ഓഫീസിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും അവിടെ വച്ചാണ് തട്ടിപ് നടന്നതെന്നും പൊലീസ് പറയുന്നു. എന്നാൽ, ഇയാളുടെ ഉടമസ്ഥതയിൽ തന്നെയാണ് പുതിയ ഓഫീസ്.

Story Highlights: visa fraud office opened again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here