സ്വത്ത് തർക്കം; കോഴിക്കോട് അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു

കോഴിക്കോട് അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു. ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെ തലയ്ക്കടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. സഹോദരനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
രണ്ട് ദിവസം മുൻപായിരുന്നു സംഭവം. ചെറുവണ്ണൂർ കമാനപ്പാലത്തിനു സമീപം താഴത്തെ പുരയ്ക്കൽ ചന്ദ്രഹാസനാണ് മരണപ്പെട്ടത്. പട്ടിക കഷ്ണം കൊണ്ടാണ് അനുജൻ ഇയാളുടെ തലയ്ക്കടിച്ചത്. 10 സെൻ്റ് ഭൂമിയാണ് ചെറുവണ്ണൂരിൽ ഏഴു പേർക്ക് ഭാഗിക്കാൻ ഉണ്ടായിരുന്നത്. ഭൂമിയുടെ ഭാഗം നടത്താത്തതിൽ സഹോദരന്മാർ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മാങ്ങ പറിക്കാനായി ചന്ദ്രഹാസൻ എത്തുകയും ഭൂമി ഭാഗം വെയ്ക്കണമെന്ന് സഹോദരൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അതിനു കഴിയില്ല എന്ന് ചന്ദ്രഹാസൻ പറഞ്ഞു. തുടർന്ന് തർക്കമുണ്ടാവുകയും അനിയൻ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Story Highlights: man attacked bother death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here