Advertisement

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി മോദിയെ പരിഗണിക്കണം; ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സിഇഒ

May 1, 2022
Google News 2 minutes Read
Modi should be considered for the Nobel Peace Prize

രാജ്യത്തെ കൊവിഡ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി പരിഗണിക്കണമെന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സിഇഒ ആശിഷ് ചൗഹാന്‍. മഹാമാരിയുടെ കാലയളവില്‍ രാജ്യത്തെ ജനങ്ങളെ സംരക്ഷിച്ചതിന് സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് ആശിഷ് ചൗഹാന്‍ പറഞ്ഞു.

‘ഇന്ത്യയിലെ 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയതിനും പരിമിതികള്‍ക്കുള്ളില്‍ ഞങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കിയതിനും സര്‍ക്കാരിനോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഇതിപ്പോഴും അവിശ്വസനീയമാംവിധം മഹത്തായ ഒരു ജോലിയാണ്, പക്ഷേ അത് ഞങ്ങളോ ലോകമോ വേണ്ടവിധത്തില്‍ അംഗീകരിച്ചിട്ടില്ല.’ ചൗഹാന്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ 80 കോടിയോളം ഇന്ത്യക്കാര്‍ക്ക് പ്രയോജനകരമായ സൗജന്യ റേഷന്‍ പദ്ധതി നൊബേല്‍ സമ്മാനം നേടിയ ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് നടത്തിയ പ്രവര്‍ത്തനത്തേക്കാള്‍ വളരെ വലിയ നേട്ടമാണെന്നും അതുകൊണ്ട് തന്നെ പ്രധാനമന്ത്രി സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്നും ആശിഷ് ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

Read Also : ഏറ്റവും അധികം തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യം; തുടർച്ചയായ നാലാം വർഷവും ഇന്ത്യ മുന്നിൽ….

മോദി സര്‍ക്കാര്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഉറപ്പാക്കുന്ന മാനുഷിക സഹായത്തില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അഭിമാനിക്കണമെന്നും ബിഎസ്ഇ മേധാവി പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കല്‍ക്കട്ടയിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചൗഹാന്‍.

Story Highlights: Modi should be considered for the Nobel Peace Prize


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here