Advertisement

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്‌സിറ്റി

May 1, 2022
Google News 2 minutes Read

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്‌സിറ്റി. മെയ് 7 ന് യൂണിവേഴ്‌സിറ്റിയിൽ രാഷ്‌ട്രീയേതര പരിപാടി സംഘടിപ്പിക്കണമെന്നും അതിൽ രാഹുൽ പങ്കെടുക്കുമെന്നും പാർട്ടി നിർദേശിച്ചിരുന്നു. എന്നാൽ രാഷ്‌ട്രീയക്കാർ ആരും തന്നെ സർവകലാശാലയിൽ രാഷ്‌ട്രീയേതര പരിപാടി നടത്തേണ്ട എന്ന നിലപാടിലാണ് യൂണിവേഴ്‌സിറ്റി അധികൃതർ.

ഏപ്രിൽ 23 നാണ് യൂണിവേഴ്‌സിറ്റി സന്ദർശിക്കാൻ അനുവദിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടത്. എന്നാൽ 2017 മുതൽ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ രാഷ്‌ട്രീയ പരിപാടികൾ ഉൾപ്പെടെയുള്ള അക്കാദമിക് ഇതര പ്രവർത്തനങ്ങൾ തടയുന്ന പ്രമേയം എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചിട്ടുണ്ടെന്ന് കോളജ് അഡ്മിനിസ്‌ട്രേഷൻ ചൂണ്ടിക്കാണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്.

Read Also : ഈ പരാജയം ആരുടെ തലയിൽ വച്ചുകെട്ടും? വൈദ്യുതി പ്രതിസന്ധിയിൽ രാഹുൽ

സർവകലാശാലയുടെ പരിസരത്ത് രാഷ്‌ട്രീയപരമായ പൊതുയോഗങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. രാഷ്‌ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരമായി കലഹം ഉണ്ടാക്കുന്നുവെന്ന് കാണിച്ച് ചില വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് കോടതി വിധി. തുടർന്ന് 2017 ജൂണിലാണ് രാഷ്‌ട്രീയ പരിപാടികൾ വിലക്കിക്കൊണ്ടുള്ള പ്രമേയത്തിന് ആദ്യമായി അംഗീകാരം നൽകിയത്.

Story Highlights: Osmania University ‘refuses to permit’ Rahul Gandhi visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here