പരാമർശം പിൻവലിക്കില്ല, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു; പി സി ജോർജ്

ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി.സി. ജോര്‍ജ്
പരാമർശം പിൻവലിക്കില്ല. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ആവശ്യമില്ലാത്ത പ്രസംഗം നടത്തിയിട്ടില്ല. ഒരു കാരണവശാലം സാക്ഷിയെ സ്വാധീനിക്കരുത് വിവാദത്തിന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞാണ് കോടതി ജാമ്യം തന്നിരിക്കുന്നത്, എനിക്കിഷ്ടപ്പെട്ട കാര്യങ്ങളെ പറയുകയുള്ളൂ. എന്തെല്ലാം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിലുറച്ച് നിൽക്കുന്നവനാണ് താനെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ നിന്നിറങ്ങിയതിന് പിന്നാലെ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം തീവ്രവാദികളുടെ വോട്ടെനിക്ക് വേണ്ട. ഇന്ത്യ രാജ്യത്തെ സ്നേഹിക്കാത്തവരുടെ വോട്ട് അത് മുസ്ലീം തീവ്രവവാകളുടെയായാലും ക്രിസ്ത്യൻ തീവ്രവാദികളുടേതായാലും വേണ്ടെന്ന് പറഞ്ഞാൽ എങ്ങനെ വർഗീയവാദിയാകും. ഇതാണ് പി സി ജോർജിന്റെ ചോദ്യം.
മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കോടതി വളരെ മാന്യമായി ഇടപെട്ടു. നീതി പീഠത്തിൽ നീതി കിട്ടിയില്ലെങ്കിൽ തർക്കമുണ്ടായേനേ. സുന്ദരമായ നീതി കിട്ടി. രണ്ടോ മൂന്നോ ചോദ്യമേ ചോദിച്ചുള്ളൂവെന്നു പി സി കൂട്ടിച്ചേർത്തു.
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Story Highlights: PC George response to media after getting bail from court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here