Advertisement

പ്രധാനമന്ത്രി യൂറോപ്പിലേക്ക്; ജർമനി, ഡെന്മാർക്ക്, ഫ്രാൻസ് സന്ദർശിക്കും

May 1, 2022
Google News 2 minutes Read

ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യൂറോപ്പിലേക്ക് പുറപ്പെടും. ജർമനി, ഡെന്മാര്‍ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. മൂന്നു രാജ്യങ്ങളിലായി 25 യോഗങ്ങളിൽ പങ്കെടുക്കും. 65 മണിക്കൂറിനുള്ളിലാണ് ഇത്രയും യോഗങ്ങൾ.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് സ്കോൾസ് എന്നിവരടക്കം 8 നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.നാല് വരെ നീളുന്ന സന്ദർശനത്തിൽ ഒരു രാത്രി ജർമനിയിലും രണ്ടു രാത്രികൾ വിമാനത്തിലുമാകും മോദി ചെലവഴിക്കുക.

Read Also : യുദ്ധം തുടരുന്നതിനിടെ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് യൂറോപ്പിലേക്ക്; പോളണ്ടും റൊമാനിയയും സന്ദർശിക്കും

ജർമൻ ചാൻസലർ സ്കോൾസുമായി മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. തുടർന്ന് ഡെന്മാർക്കിലെ കോപ്പൻഹേഗനിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സനുമായും ഡാനിഷ് രാജ്ഞി മാർഗരറ്റുമായും കൂടിക്കാഴ്ച നടത്തും.

ജർമനിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്യും. രാജ്യങ്ങളിലെ സന്ദർശനം വിശാലമായ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും അവസരമൊരുക്കും.

Story Highlights: PM Modi’s ‘3-day, 3-nation’ Europe Tour from Monday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here