ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതന് 18 വര്‍ഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്രിസ്‌ത്യന്‍ പുരോഹിതന് 18 വര്‍ഷം കഠിനതടവ് വിധിച്ച് കൊല്ലം അഡിഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി. ചെന്നൈ ആസ്ഥാനമായുള്ള എസ്‌ഡിഎം മൈനർ സെമിനാരി അംഗമായ ഫാ. തോമസ് പാറേക്കുളത്തിനെതിരെയാണ് നടപടി. 5 വര്‍ഷം മുന്‍പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പുല്ലാമല സെമിനാരിയിലെ നാല് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയൊണ് പുരോഹിതൻ ലൈംഗികപീഡനത്തിന് ഇരയാക്കിയത്.
Read Also : ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; പാസ്റ്റർ അറസ്റ്റിൽ
മൂന്ന് കേസുകളില്‍ അഞ്ച് വര്‍ഷം വീതവും, ഒരു കേസില്‍ മൂന്ന് വര്‍ഷവുമാണ് വൈദികന് തടവ് ലഭിക്കുക. അതായത് 18 വർഷം തടവ് ശിക്ഷ അനുഭവിക്കണം. ഓരോ കേസുകള്‍ക്കും ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരവും നൽകണം. കൊല്ലം അഡിഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി (പോക്‌സോ) കെഎൻ സുജിത്താണ് ഉത്തരവിട്ടത്. വൈദികനെതിരെ തിരുവനന്തപുരത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
പൊലീസ് കസ്‌റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതിയെ ചെന്നൈയില്‍ നിന്നും പിടികൂടിയിട്ടുണ്ടെന്ന് ജില്ല പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. പീഡനമേറ്റ കുട്ടികൾക്ക് ശാരീരികവും മാനസികവുമായുണ്ടായ ആഘാതത്തിന് പകരമായി നഷ്‌ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി ശുപാർശ ചെയ്‌തിട്ടുമുണ്ട്.
Story Highlights: Priest jailed for 18 years for sexually abusing boys
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here