Advertisement

വി മുരളീധരൻ്റെ പ്രവർത്തി അധികാര ദുർവിനിയോഗം, പാർലമെൻ്റിൽ ഉന്നയിക്കും; എഎ റഹിം

May 1, 2022
Google News 1 minute Read

കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ എ.എ റഹിം എംപി. വിദ്വേഷ പ്രസംഗം നടത്തിയതിന് നടത്തി പൊലീസ് കസ്റ്റഡിയിൽ എടുത്ത പി.സി ജോര്‍ജ്ജിനെ പിന്തുണച്ചുള്ള വി മുരളീധരന്‍റെ വരവ് സത്യപ്രതിജ്ഞാ ലംഘനമാണ്. സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്ന ഇത്തരം വർഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്ക് കേന്ദ്രമന്ത്രി പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്. ഇക്കാര്യം രാജ്യസഭയില്‍ ഉന്നയിക്കുമെന്നും റഹീം പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം:

വി മുരളീധരൻ നടത്തിയത് അധികാര ദുർവിനിയോഗം : പ്രശ്നം പാർലമെന്റിൽ ഉന്നയിക്കും. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കേരളാ പോലീസ് അറസ്റ്റ് ചെയ്ത പി സി ജോർജിന് നേരിട്ടെത്തി പിന്തുണ നൽകുകയും, കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് നിയമാനുസൃതം പ്രവർത്തിച്ച പൊലീസിനു മേൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്ത ശ്രീ വി മുരളീധരന്റെ നടപടി അധികാര ദുർവിനിയോഗമാണ്. രാജ്യത്തിന്റെ മത സഹിഷ്ണുത തകർക്കാൻ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിയ്ക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി, കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കും.

മതമൈത്രി തകർക്കാനും വർഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി, സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വർഗ്ഗീയ വിദ്വേഷ പ്രചരണങ്ങൾ. അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്. മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു.അദ്ദേഹം വർഗീയതയുടെ ബ്രാൻഡ് അംബാസഡർ ആയി മാറിയിരിക്കുന്നു. വി മുരളീധരന്റെ നടപടിയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.

Story Highlights: rahim against v muralidharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here