Advertisement

അമേരിക്ക നല്‍കിയ ആയുധങ്ങളും യുക്രൈനിലെ എയര്‍ഫീല്‍ഡും തകര്‍ത്തതായി റഷ്യ

May 1, 2022
Google News 2 minutes Read

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും യുക്രൈന് നല്‍കിയ നിരവധി ആയുധങ്ങളും ഒഡേസയിലെ സൈനിക എയര്‍ഫീല്‍ഡിലെ റണ്‍വേയും തകര്‍ത്തതായി റഷ്യ. മിസൈല്‍ ആക്രമണത്തിലാണ് പുതുതായി നിര്‍മ്മിച്ച റണ്‍വേയും ആയുധങ്ങളും തകര്‍ത്തതെന്ന് റഷ്യ അവകാശപ്പെട്ടത്. കൂടാതെ യുക്രൈന്റെ രണ്ട് Su-24m ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

റഷ്യന്‍ നിയന്ത്രണത്തിലായ യുക്രൈനിലെ മരിയോപോള്‍ നഗരത്തിലെ സ്റ്റീല്‍ പ്ലാന്റില്‍ അഭയംപ്രാപിച്ച സ്ത്രീകളെയും കുട്ടികളെയും അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മിസൈല്‍ ആക്രമണം.

Read Also :യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയവരുടെ പഠനം മുടങ്ങില്ല, സർക്കാർ ഒപ്പമുണ്ട്: പി ശ്രീരാമകൃഷ്ണൻ

അതിനിടെ മരിയോപോള്‍ നഗരത്തില്‍ നിരവധിപേര്‍ ഇപ്പോള്‍ ആവശ്യത്തിന് ഭക്ഷണമോ, ശുദ്ധജലമോ, മരുന്നുകളോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മരിയോപോള്‍ നഗരത്തിലെ സ്റ്റീല്‍പ്ലാന്റ് ഒഴികെയുള്ള മിക്ക പ്രദേശങ്ങളും റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായെന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. ആയിരത്തോളം സാധാരണക്കാരെ മരിയോപോളിലെ സ്റ്റില്‍ പ്ലാന്റില്‍നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലടക്കം നടക്കുന്നുണ്ട്.

Story Highlights: Russia ukraine war us weapons

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here