ഭര്‍ത്താവിനെ ആക്രമിച്ചശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഭര്‍ത്താവിനെ ആക്രമിച്ചശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ റേപ്പല്ലി റെയിൽവേ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭര്‍ത്താവിനെ മർദിച്ച് അവശനാക്കിയ ശേഷം കുടിയേറ്റ തൊഴിലാളിയായ യുവതിയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമി സംഘം ഇരയുടെ ഭർത്താവിൽ നിന്ന് പണവും കൈക്കലാക്കി.
Read Also : ബലാത്സംഗത്തിരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും കൂട്ടബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ
യാത്രക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് ഉടന്‍ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രതികളെപ്പറ്റിയുള്ള അന്വേഷണം നടക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Story Highlights: woman was gang-raped in Andhra Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here