100 മീറ്റർ ഓട്ടം 13.47 സെക്കൻഡിൽ പൂർത്തിയാക്കി 70 വയസുകാരൻ; വിഡിയോ വൈറൽ

100 മീറ്റർ ഓട്ടം 14 സെക്കൻഡിൽ താഴെ ഓടി പൂർത്തിയാക്കി 70 വയസുകാരൻ. അമേരിക്കൻ സ്വദേശിയായ മൈക്കൽ കിഷ് ആണ് 13.47 സെക്കൻഡിൽ 100 മീറ്റർ ഓട്ടം പൂർത്തിയാക്കിയത്. 70 വയസ് കഴിഞ്ഞവരുടെ നൂറ് മീറ്റർ ഓട്ടത്തിലാണ് മിന്നും വേഗത്തിൽ മൈക്കൽ കിഷ് ഫിനിഷ് വര കടന്നത്. വൈറലോട്ടത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
13.47 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയെങ്കിലും 70 വയസിനു മുകളിൽ പ്രായമുള്ളവരുടെ ഓട്ടമത്സരത്തിൽ റെക്കോർഡ് അമേരിക്കയുടെ ബോബി വിൽഡെനാണ്. 2005 സീനിയർ ഒളിമ്പിക്സിൽ 12.77 സെക്കൻഡിലാണ് ബോബി ഓട്ടം പൂർത്തിയാക്കിയത്. ഫിലാഡെൽഫിയയുടെ ഡോൺ വാരൻ 14.35 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
Story Highlights: 70 Year Old 100 metre sprint
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here