Advertisement

ഉത്തരസൂചിക പുനപരിശോധിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് എഎച്ച്എസ്ടിഎ

May 2, 2022
2 minutes Read

പ്ലസ്ടു മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എഎച്ച്എസ്ടിഎ. ഉത്തര സൂചിക പുനപരിശോധിക്കുമെന്ന മന്ത്രിയുടെ തീരുമാനത്തെയാണ് എഎച്ച്എസ്ടിഎ സ്വാഗതം ചെയ്തത്. അര്‍ഹമായ മാര്‍ക്ക് ലഭിക്കുന്നതിനാവശ്യമായ രീതിയില്‍ പുതിയ ഉത്തരസൂചിക പുറത്തിറക്കണമെന്ന നിര്‍ദേശം എഎച്ച്എസ്ടിഎ മുന്നോട്ടുവച്ചിട്ടുണ്ട്. അധ്യാപകര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നും എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.

കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഉത്തരസൂചിക നാളെ പുനഃപരിശോധിച്ചേക്കുമെന്നാണ് വിവരം. മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് തിരുവനന്തപുരത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ നിന്ന് രണ്ട് അധ്യാപകര്‍ക്ക് വീതമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളെ മറയാക്കി അധ്യാപകര്‍ നടത്തുന്നത് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമാണെന്ന് മന്ത്രി വി ശ്വന്‍കുട്ടി വിമര്‍ശിച്ചിരുന്നു. കെമിസ്ട്രി അധ്യാപകര്‍ മാത്രമാണ് മൂല്യനിര്‍ണയ ബഹിഷ്‌കരണത്തിലേക്ക് നീങ്ങിയതെന്നും മന്ത്രി പറഞ്ഞു.

‘ഇതുവരെ ഒരപേക്ഷയോ പരാതിയോ രേഖാമൂലമോ അല്ലാതെയോ ഈ അധ്യാപകര്‍ വകുപ്പിനെ അറിയിച്ചിട്ടില്ല. മൂല്യനിര്‍ണയം ദിവസം വരെ ആര്‍ക്കും പരാതിയില്ലായിരുന്നു. ഉത്തരക്കടലാസ് നോക്കിത്തുടങ്ങുമ്പോള്‍ മാത്രമാണ് അധ്യാപകര്‍ക്ക് പ്രശ്‌നം. പഠിച്ച് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ന്യായമായ മാര്‍ക്ക് നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയം. അധ്യാപകര്‍ വാരിക്കോരി മാര്‍ക്ക് നല്‍കിയാല്‍ വിദ്യാഭ്യാസ വകുപ്പിന് അംഗീകരിക്കാന്‍ കഴിയില്ല’. വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.

Story Highlights: AHSTA welcomes decision to review answer key

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top