തട്ടിപ്പ് കേസ്; വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരെ പുതിയ കേസ്

വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കും അദ്ദേഹത്തിന്റെ കമ്പനിയായ ‘ഗീതാഞ്ജലി ജെംസി’നും എതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ കബളിപ്പിച്ചെന്ന പരാതിയിലാണ് കേസ്. ഐഎഫ്‌സിഐയുടെ ജനറല്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നടപടി.
വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ കേസുകള്‍ ചുമത്തിയാണ് മെഹുല്‍ ചോക്‌സിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏകദേശം 25 കോടിയോളം രൂപയാണ് വജ്രവ്യാപാരി വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മെഹുല്‍ ചോക്‌സിക്ക് ഡൊമിനിക്ക ഹൈക്കോടതി ജാമ്യമനുവദിച്ചത്.
Read Also : ലോക നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും അനധികൃത സ്വത്ത് വിവരം പുറത്ത്
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷമാണ് വജ്ര വ്യാപാരിയായ മെഹുല്‍ ചോക്സി 2017ല്‍ ഇന്ത്യ വിട്ടത്. തനിക്ക് പൗരത്വമുള്ള കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലേക്കാണ് മെഹുല്‍ ചോക്സി രക്ഷപ്പെട്ടത്. സംഭവത്തില്‍ ആന്റിഗ്വ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഡൊമിനിക്കയില്‍ നിന്ന് ചോക്സി പിടിയിലാകുയായിരുന്നു.
Story Highlights: new case against mehul choksi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here