ലോക നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും അനധികൃത സ്വത്ത് വിവരം പുറത്ത്
ലോക നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും അനധികൃത സ്വത്ത് വിവരം പുറത്തുവിട്ട് പണ്ടോറ പേപ്പേഴ്‌സ്. അനധികൃത നിക്ഷേപങ്ങൾക്ക് അനുകൂല നിയമങ്ങളുള്ള പനാമ, സമോവ, ബെലീസ് ഉൾപ്പെടെയുള്ള ദ്വീപുകളിൽ കമ്പനികൾ സ്ഥാപിച്ചു നടത്തിയ നിഷേപങ്ങടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. (Illegal riches world leaders)
90 രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലധികം രാഷ്ട്രീയ നേതാക്കൾ, 130 ശതകോടീശ്വരന്മാർ ഉൾപ്പെടെയുള്ളവരുടെ സ്വത്ത് വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. സച്ചിൻ തെണ്ടുൽക്കർ അടക്കം 300 ഇന്ത്യക്കാരും ഉൾപ്പെട്ടു. ബ്രിട്ടണിലെ കോടതിയിൽ പാപ്പരായി പ്രഖ്യാപിച്ച അനിൽ അംബാനിക്ക് 18 ഓഫ്‌ഷോർ കമ്പനികളുണ്ടെന്നാണ് റിപ്പോർട്ട്. വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും ഇത്തരത്തിൽ ട്രസ്‌റ്റ് രൂപീകരിച്ചിട്ടുണ്ട്. നീരവ് മോദി സാമ്പത്തിക തട്ടിപ്പുനടത്തി ഇന്ത്യവിടുന്നതിന് ഒരുമാസം മുമ്പാണ് സഹോദരി ഇത് രൂപീകരിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ജോർദാൻ രാജാവ്, ഉക്രെയ്ൻ, കെനിയ, ഇക്വഡോർ പ്രസിഡന്റുമാർ, ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി തുടങ്ങിയവരുടെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടും. നൂറ്റിനാൽപ്പതിലധികം മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ച് വാഷിങ്ടൺ കേന്ദ്രീകരിച്ചുള്ള ഇൻ്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസം ആണ് വിവരം പുറത്ത് വിട്ടത്.
Story Highlights: Illegal riches of world leaders ‘exposed’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here