എ.ആര്‍ റഹ്മാനുമായി സംസാരിക്കുന്നതിനിടെ മൈക്ക് പ്രവര്‍ത്തിച്ചില്ല; സദസിന് നേരെ വലിച്ചെറിഞ്ഞ് പാര്‍ഥിപന്‍

നടനും സംവിധായകനുമായ പാര്‍ഥിപന്‍റെ പുതിയ ചിത്രമായ ഇരവിന്‍ നിഴലിലെ ആദ്യ ഗാനത്തിന്‍റെ റിലീസ് ഞായറാഴ്ചയാണ് നടന്നത്. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. വേദിയിൽ റഹ്മാനുമായി സംസാരിക്കുന്നതിനിടെ പാർഥിപൻ ഉപയോഗിച്ച മൈക്ക് പ്രവര്‍ത്തനരഹിതമായി തുടർന്ന് മൈക്ക് സദസിന് നേരെ വലിച്ചെറിയുകയായിരുന്നു.(Parthiban throws mic on stage at Iravin Nizhal event)
മൈക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ സദസിലുണ്ടായിരുന്ന സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കൂടിയായ റോബോ ശങ്കര്‍ മൈക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ പാര്‍ഥിപന്‍ ‘നിങ്ങൾ ഇത് മുമ്പ് ചോദിക്കേണ്ടതായിരുന്നു’ എന്നു പറഞ്ഞു കൊണ്ട് മൈക്ക് വലിച്ചെറിഞ്ഞു.
ഇതുകണ്ട സദസും റഹ്മാനും ഒരുപോലെ ഞെട്ടി. എന്നാല്‍ പിന്നീട് പാര്‍ഥിപന്‍ മാപ്പു പറയുകയും ചെയ്തു. കുറച്ചു ദിവസമായി വല്ലാത്ത സമ്മര്‍ദത്തിലാണെന്നും അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചതെന്നും പാര്‍ഥിപന്‍ പറഞ്ഞു.
Story Highlights: Parthiban throws mic on stage at Iravin Nizhal event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here